അർജന്റീനയേ തകർത്തത്,പൊതു അവധി പ്രഖ്യാപിച്ച് സൗദി

അർജന്റീനയേ തകർത്തത്,പൊതു അവധി പ്രഖ്യാപിച്ച് സൗദി. ബുധനാഴ്ച്ച പൊതു അവധി ആയിരിക്കും. ലോകത്തേ തന്നെ ഞെട്ടിച്ചാണ്‌ അതികായകന്മാരേ ദുർബലരെന്ന് കരുതിയ സൗദി കീഴ്പ്പെടുത്തിയയത് സൗദി ഭരണാധികാരി സൽമാൻ രാജാവാണ് അവധി പ്രഖ്യാപിച്ചത്. സ്വകാര്യ–സർക്കാർ മേഖലകൾക്കും വിദ്യാർഥികൾക്കും അവധിയായിരിക്കും. ഒന്നിനെതിരെ രണ്ടു ഗോളിനായിരുന്നു സൗദിയുടെ ജയം.

ഗ്രൂപ്പ് സിയില്‍ ചൊവ്വാഴ്ച നടന്ന മത്സരത്തില്‍ സൂപ്പര്‍ താരം മെസ്സിയുടെ നേതൃത്വത്തിലുള്ള അര്‍ജന്റീനയെ ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്കാണ് സൗദി പരാജയപ്പെടുത്തിയത്.

ഇന്നത്തെ മൽസരം കാണാൻ സർക്കാർ ജീവനക്കാർക്ക് പകുതി ദിവസത്തെ അവധിയും സൗദി അനുവദിച്ചിരുന്നു. സൗദി ടീം നേടിയ അട്ടിമറി വിജയത്തില്‍ രാജ്യമെങ്ങും ആഘോഷത്തിലാണ്. 48–ാം മിനിറ്റിൽ സാല അൽ ഷെഹ്റിയും 53–ാം മിനിറ്റിൽ സാലെം അൽ ഡവ്‌‍സാരി എന്നിവരാണ് സൗദിക്കായി ഗോൾ നേടിയത്. ആദ്യ പകുതിയുടെ 10–ാം മിനിറ്റിൽ സൂപ്പർ താരം ലയണൽ മെസ്സി പെനൽറ്റിയിൽനിന്നാണ് അർജന്റീനയുടെ ഗോൾ നേടിയത്.