ഇന്ദിരാഗാന്ധിയെ കൊലപ്പെടുത്തിയ അതേ കരങ്ങൾ മോദിക്കെതിരെയും, പിന്നിൽ ഖാലിസ്ഥാൻ തീവ്രവാദികൾ

ഇന്ദിരാഗാന്ധിയേ പ്രധാനമന്ത്രി പദത്തിലിരിക്കെ കൊലപ്പെടുത്തിയ അതേ കരങ്ങൾ നരേന്ദ്ര മോദിക്കെതിരേ ഉയരുന്നു. ഖലിസ്ഥാൻ ഭീകരർ പഞ്ചാബിൽ വയ്ച്ച് പ്രധാനമന്ത്രിയേ നരേന്ദ്ര മോദിയെ വധിക്കാൻ ചർച്ചകൾ നടത്തിയതായി റിപോർട്ടുകൾ. ഖലിസ്ഥാൻ ഭീകരർ ഇന്ദിരാഗാന്ധിയേ വധിച്ചപ്പോഴും ഇപ്പോൾ മോദിക്കെതിരേ നീങ്ങുമ്പോഴും എല്ലാം വിദേശത്ത് ഇരുന്നാണ്‌ നീക്കങ്ങൾ. ഇന്ത്യയുടെ അഞ്ചാമത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ന്ധി ഒക്ടോബർ 31, 1984 ന് സഫ്ദർജംഗ് റോഡിലെ പ്രധാനമന്ത്രിയുടെ വസതിയിലുള്ള ഉദ്യാനത്തിൽ വെച്ച് ഇന്ദിരയ്ക്ക് സത്‌വന്ത് സിംഗ്, ബിയാന്ത് സിംഗ് എന്നീ സ്വന്തം അംഗരക്ഷകരുടെ വെടിയേറ്റു മരിക്കുകയായിരുന്നു. തന്റെ വീടിന്റെ മുന്നിൽ കാവൽ നിന്ന പഞ്ചാബി സുരക്ഷാ ഉദ്യോഗസ്ഥരായിരുന്നു സിഖ് ഭീകരർ ആയി മാറിയത്. അന്ന് ബ്രിട്ടീഷ് നടനായ പീറ്റർ ഉസ്റ്റിനോവിന് ഒരു ഹ്രസ്വചിത്രത്തിനു വേണ്ടി അഭിമുഖം നൽകാൻ തന്റെ തോട്ടത്തിൽ കൂടി നടക്കുകയായിരുന്ന ഇന്ദിരയ്ക്ക് വസതി വളപ്പിലെ ഒരു ചെറിയ ഗേറ്റിൽ കാവൽ നിന്നിരുന്ന അംഗരക്ഷകരിൽനിന്നാണ് വെടിയേറ്റത്. അംഗരക്ഷകരെ അഭിവാദനം ചെയ്യാൻ കുനിഞ്ഞ ഇന്ദിരയെ ആട്ടോമാറ്റിക് യന്ത്രത്തോക്കുകൾ കൊണ്ട് ഇവർ വെടിവെച്ചു വീഴ്ത്തുകയായിരുന്നു. ഇതേ ചതിയുടെ പ്രയോഗം തന്നെയാണ്‌ നരേന്ദ്ര മോദിക്കെതിരേ പഞ്ചാബിൽ ഉയർത്തിയത് എന്ന് കരുതുന്നു. കർഷകരെ മറയാക്കി മോദിയേ വകവരുത്തൻ ലക്ഷ്യമിട്ടരെല്ലാം കുടുങ്ങും. ഒരു പ്രധാനമന്ത്രിയേ വധിച്ച ഖലിസ്ഥാൻ ഭീകരർക്ക് ഇനിയും ആ പാത പിന്തുടരാൻ ഒരു അറപ്പും ഇല്ല

പഞ്ചാബിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നേരെയുണ്ടായത് വധശ്രമമാണെന്ന് റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയ്ക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നിൽ ഖാലിസ്ഥാൻ തീവ്രവാദികളാണെന്ന വിവരമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. മോദിയെ വധിക്കുകയെന്ന ലക്ഷ്യമാണ് ഖാലിസ്ഥാനികൾക്ക്‌ ഉണ്ടായിരുന്നത്. ഇത് വ്യക്തമാക്കുന്ന ആനിമേഷൻ വീഡിയോ 2021 ജനുവരി 2 ന് ഖാലിസ്ഥാനികൾ പുറത്തിറക്കിയിരുന്നു. കഴിഞ്ഞ ദിവസം പഞ്ചാബിൽ പ്രധാനമന്ത്രിക്ക് നേരെയുണ്ടായ സുരക്ഷാവീഴ്ചയുടെ സമാനമായ ദൃശ്യങ്ങളാണ് ഈ വീഡിയോയിലും ഉള്ളത്. മൂന്ന് മിനിട്ട് ദൈർഘ്യമുള്ള വീഡിയോ ആണിത്.

പ്രധാനമന്ത്രി തന്റെ വാഹനത്തിൽ യാത്ര തിരിക്കുന്നിടത്ത് നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. ഈ സമയം തന്നെ കുറേയധികം ആളുകൾ ട്രാക്ടറുകളും മറ്റുമായി വരുന്നതാണ് അടുത്ത ദൃശ്യം. തുടർന്ന് വലിയ ആൾക്കൂട്ടം നിറയെ വാഹനങ്ങളും ട്രാക്ടറുകളും മറ്റുമായി പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം തടയും. വാഹനത്തിൽ നിന്ന് പ്രധാനമന്ത്രി ഇറങ്ങുന്നതോടെ സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്ത് നിന്ന് ഓടിപ്പോകും. പ്രധാനമന്ത്രിയും ഇവർക്ക് പിന്നാലെ രക്ഷപെടാനെന്ന പോലെ ഓടുന്നു. ഇതോടെ ആളുകൾ വടിയും ആയുധങ്ങളും എടുത്ത് പ്രധാനമന്ത്രിയെ വളയുന്നു. പ്രധാനമന്ത്രിയെ വധിക്കുമെന്ന സൂചന നൽകി രക്തം തളം കെട്ടി നിൽക്കുന്ന ഒരു ദൃശ്യവും അവസാനം കാണാനാകും. ഈ ആനിമേഷൻ വീഡിയോയിൽ കാണിക്കുന്നത് പോലെ പാലത്തിൽ വച്ച് തന്നെയാണ് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം നിർത്തിയിടേണ്ടി വന്നത്.

ഖാലിസ്ഥാൻ തീവ്രവാദികൾ പല സാഹചര്യങ്ങളിലും പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയിട്ടുണ്ട്. സുരക്ഷാ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി വാദിച്ചിരുന്നു. എന്നാൽ, പോലീസ് സഞ്ചരിക്കുന്ന വഴി പഞ്ചാബ് പോലീസിലെ ഉദ്യോഗസ്ഥർ തന്നെ അക്രമികൾക്ക് ചോർത്തി നൽകിയെന്ന വിവരങ്ങൾ പുറത്ത് വന്നിരുന്നു. സംഭവിച്ചത് ഗുരുതരമായ സുരക്ഷാ വീഴ്ചയാണെന്ന് സുപ്രീം കോടതിയും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സുരക്ഷാ ഏജൻസികൾ സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.