നിന്റെ അമ്മയും ,ചേച്ചിയമ്മയായ ഞാനും മത്സരിച്ചാണ് അന്ന് പിറന്നാള്‍ ആഘോഷിച്ചത്, ശരണ്യയുടെ ജന്മദിനത്തിൽ സീജ ജി നായർ

വിടവാങ്ങിയ നടി ശരണ്യയുമായി വളരെ അടുത്ത ബന്ധമായിരുന്നു സീമ ജി നായര്‍ക്കുണ്ടായിരുന്നത്. സീമയോടുള്ള സ്‌നേഹത്തിന്റെ അടയാളം എന്ന നിലയില്‍ തന്റെ വീടിന് ശരണ്യ സ്‌നേഹസീമ എന്നായിരുന്നു പേരിട്ടത്. അര്‍ബുദത്തെ തുടര്‍ന്നായിരുന്നു ശരണ്യയുടെ അന്ത്യം. രോഗകാലത്ത് ശരണ്യയ്ക്ക് വലിയ പിന്തുണയായിരുന്നു സീമ നല്‍കിയത്.

ഇപ്പോഴിതാ ശരണ്യയുടെ പിറന്നാള്‍ ദിവസം സീമ ജി നായര്‍ പങ്കുവെച്ച കുറിപ്പാണ് ചര്‍ച്ചയായി മാറുന്നത്. ”ഇന്ന് എന്റെ പ്രിയപ്പെട്ട ശരണ്യ മോളുടെ പിറന്നാള്‍ ..നീ ഈ ഭൂമിയിലേക്ക് പിറന്നു വീണപ്പോള്‍ നിന്റെ അമ്മക്ക് എന്ത് സന്തോഷം ആയിരുന്നു ..നിന്റെ വളര്‍ന്നു വരുന്ന ഓരോ നാളുകളും ആ അമ്മക്ക് പ്രിയപ്പെട്ടതായിരുന്നു. നിന്റെ പഠനവും ,കലാരംഗത്തേക്കുള്ള ചുവട് വെയ്പ്പും ആ ‘അമ്മ പ്രാര്‍ത്ഥനയോടെ നോക്കി കണ്ടു. പക്ഷെ അപ്രതീക്ഷിതമായി കടന്നുവന്ന ആ മഹാരോഗത്തെ സര്‍വ്വശക്തിയോടെയും ആ ‘അമ്മ പൊരുതികൊണ്ടിരുന്നു’

നിന്റെ അമ്മയുടെ കൂടെ ഞാനും ചേര്‍ന്നു ,നിന്നെ ജീവിതതിലെക്കു തിരിച്ചു കൊണ്ടുവരാന്‍. പക്ഷെ നിന്നെ സ്‌നേഹിച്ചവര്‍ക്കെല്ലാം ദുഃഖം സമ്മാനിച്ച് കൊണ്ട് നീ ഇവിടുന്നു യാത്രയായി..മോള്‍ ഉണ്ടായിരുന്നപ്പോളുള്ള അവസാന പിറന്നാള്‍ ഇന്നും ഓര്‍മയില്‍ ഉണ്ട് ..എന്ത് സന്തോഷം ആയിരുന്നു അന്ന്. നിന്റെ അമ്മയും ,ചേച്ചിയമ്മയായ ഞാനും മത്സരിച്ചാണ് അന്ന് പിറന്നാള്‍ ആഘോഷിച്ചത്.

എന്റെ ജീവിതത്തില്‍ മോള്‍ ഇല്ലാത്ത ഒരു നിമിഷം പോലും ഇല്ല..എവിടെ ചെന്നാലും നിന്നെ കുറിച്ചാണ് ചൊദിക്കുന്നതു ..ഒരു പാട് പ്രിയപ്പെട്ടവര്‍ മോളുടെ അരികിലേക്ക് വന്നിട്ടുണ്ട് ..എല്ലാവരും ചേര്‍ന്നു ആഘോഷത്തിന്റെ തുടക്കം ആയിരിക്കും അല്ലെ ..മനസ് വിങ്ങുകയാണ് ..എന്നാലും നിന്റെ ചേച്ചിയമ്മ പറയുന്നു ..HAPPY BIRTHDAY …ഇനിയെന്നു കാണും മകളെ ,നിന്റെ മൊഴിയെന്നു കേള്‍ക്കും മകളെ. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.