കുട്ടികളുണ്ടാകുമോ ഇല്ലയോ എന്നതൊക്കെ വിവാഹത്തിനുശേഷമുള്ള കാര്യമാണ്- സീമ വിനീത്

ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ്‌, മേക്കപ്പ് ആർട്ടിസ്റ്റ് തുടങ്ങി വിവധ മേഖലകളിലൂടെ മലയാളികൾക്ക് സുപരിചിതയായ വ്യക്തിയാണ് സീമ വിനീത്. സീമ തന്റെ വിശേഷങ്ങളും പുതിയ ചിത്രങ്ങളുമെല്ലാം ആരാധകർക്കായി പങ്കുവെക്കാറുണ്ട്. സീമ പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം വളരെ വേ​ഗം വൈറലാകാറുണ്ട്.

ഇപ്പോൾ താൻ വിവാഹം കഴിക്കാൻ പോകുന്ന വ്യക്തിയെ കുറിച്ചും വിവാഹ ശേഷമുള്ള കാര്യങ്ങളെ കുറിച്ചും പറയുകയാണ് താരം, വാക്കുകൾ, തന്നെ വിവാഹം കഴിക്കാൻ ഒരു പുരുഷൻ വന്നാൽ അയാളുടെ ലൈംഗികാവയവം വർക്കിങ് ആകുമോ ഇല്ലയോ അല്ലങ്കിൽ വലിപ്പം ചെറുതാണോ കൂടുതലാണോ എന്നൊക്കെ നോക്കിയിട്ടല്ല ഒരു ലൈഫ് പാർട്ണറെ തിരഞ്ഞെടുക്കുന്നത്. വരുന്ന ആൾ എത്ര നാൾ കൂടെ ഉണ്ടാകും നമ്മളെ എങ്ങനെ മനസിലാക്കും നമ്മളെ എങ്ങനെ സപ്പോർട്ട് ചെയ്യും നമ്മുടെ പേരൻസിനെ എങ്ങനെ സപ്പോർട്ട് ചെയ്യും എന്നതൊക്കെയാണ് . പിന്നീടുള്ള കാര്യമാണ് കുട്ടികളുണ്ടാകുമോ ഇല്ലയോ എന്നതൊക്കെ. ചിലപ്പോ ഉണ്ടാകും ചിലപ്പോ ഇല്ലായിരിക്കാം. എന്നാൽ ആ ആക്റ്റിവിസ്റ്റ് പറയുന്നത് പോലെ എല്ലാം പരിശോധിച്ച് ടെസ്റ്റ് ചെയ്തിട്ട് കല്യാണം കഴിക്കാൻ കഴിയില്ലല്ലോ എന്നും അവർ പറയുന്നു. ഇവരെയൊക്കെ ഒരു ഫെമിനിസ്റ്റ് ആയി കാണാൻ കഴിയില്ലന്നും അവർ പറയുന്നു. കോമഡി പ്രോഗ്രാം ചെയ്യുന്ന സമയത്തും തന്നോട് പലരും മോശമായി പെരുമറിയിട്ടുണ്ട്

തീർച്ചയായും പ്രണയം ഉണ്ടായിട്ടുണ്ട്. ഒന്നും രണ്ടും വർഷം ഒന്നുമല്ല. ഒരു എട്ടുവർഷക്കാലം പ്രണയിച്ചിട്ടുണ്ട്. പുള്ളിക്കാരൻ മെഡിക്കൽ ഫീൽഡിൽ ഉള്ള ആളാണ്. ആദ്യം കാണാതെ ആയിരുന്നു സംസാരം. പിന്നീടാണ് കാണുന്നത്. അതും കഴിഞ്ഞു രണ്ടുവർഷം കഴിഞ്ഞപ്പോൾ ആണ് ഞാൻ അറിയുന്നത് പുള്ളിക്കാരൻ വിവാഹിതൻ ആണ് എന്ന്. അന്ന് ഞാൻ ഒരു ചെറിയ കുട്ടിയായിരുന്നു, കാര്യങ്ങൾ ഒന്നും മനസിലാക്കാൻ ആകാത്ത പക്വത കുറഞ്ഞ പ്രായം ആയിരുന്നു. അന്നെനിക്ക് ഒരു പതിനെട്ടോ പത്തൊൻപതോ ആയിരുന്നു പ്രായം. സ്റ്റേജ് ഷോയൊക്കെ നടക്കുന്ന സമയത്താണ് കാണുന്നതും പരിചയപ്പെടുന്നതും. എന്നാൽ രണ്ടുവർഷം കഴിഞ്ഞപ്പോഴാണ് പറയുന്നത് ഞാൻ വിവാഹിതൻ ആണ് കുട്ടികൾ ഉണ്ട്, മറച്ചുവച്ചതാണ് എന്ന്. അപ്പോൾ അത് വലിയ ഷോക്കിങ് ആയിരുന്നു. എന്നാലും ആ പ്രായത്തിൽ എനിക്ക് എന്ത് വേണം എന്നറിയാൻ പോലും പറ്റാത്തസമയം . എല്ലാവരും ഒപ്പോസ് ചെയ്തിരിക്കുന്ന ഒരു സമയം കൂടി ആയിരുന്നു അത്. അപ്പോൾ വേറെ ഒരു സ്ഥലത്തുനിന്നും സ്‌നേഹവും കെയറും കിട്ടുമ്പോൾ അങ്ങോട്ടെ പോകൂ. അവർ വെറുത്താലും ആ സ്‌നേഹത്തിനു വേണ്ടി എന്തും ചെയ്യുന്ന സമൂഹം ആണ് ട്രാൻസ്. ഇന്ന് ചിന്തിക്കുമ്പോൾ അത് മോശം ആണ് എന്ന് ഞാൻപറയും.