ഭർത്താവിനൊപ്പം ജീവിച്ചത് വെറും ഒരു വർഷം മാത്രം, പരസ്പരം ഒത്ത് പോകാതെ വന്നപ്പോൾ ഞങ്ങൾ വേർപിരിയാൻ തീരുമാനിച്ചു‌

ഓർഡിനറി എന്ന സൂപ്പർഹിറ്റ് ചിത്രത്തിൽ കുഞ്ചാക്കോ ബോബന്റെ നായികായയെത്തിയ താരമാണ് ശ്രീത ശിവദാസ്. മിനി സ്‌ക്രീനിൽ ആയിരുന്നു ആദ്യം ശ്രിത കഴിച്ചു തെളിയിച്ചത്. ശേഷം സിനിമ രംഗത്തേയ്ക്ക് കടന്നു വരുന്നത്. ആദ്യ സിനിമയിലൂടെത്തന്നെ ആരാധകരെ കരസ്ഥമാക്കാൻ ശ്രീതക്ക് സാധിച്ചു. ഓർഡിനറിക്ക് ശേഷം പിന്നീട് ഒരുപാട് അവസരങ്ങളും താരത്തിനെ തേടിയെത്തിയിരുന്നു. മ ണി ബാക് പോളിസി,10.30എഎം ലോക്കൽ കോൾ, കൂതറ തുടങ്ങി പത്തിൽ അധികം സിനിമകളിൽ ശ്രിത നായികയായി എത്തിയെങ്കിലും തുടർച്ചയായ പരാജയങ്ങൾ കാരണം ഇടക്കാലത്ത് സിനിമയയിൽ നിന്നും ഇടവേളയെടുത്തിരുന്നു. മൈക്രോ ബയോളിജിയിൽ ബിരുദം നേടിയ ശ്രിത അഭിനയത്തിന് പുറമെ അവതരണ രംഗത്തും സജീവമായിരുന്നു.

ഇപ്പോളിതാ വിവാഹത്തെക്കുറിച്ച് മനസ്സ് തുറക്കുകയാണ് താരം. 2014ൽ വിവാഹം കഴിഞ്ഞ ശ്രിത ചില മലയാള സിനിമകളിൽ വേഷമിട്ടെങ്കിലും ശ്രദ്ധിക്കപ്പെടാതെ പോവുകയായിരുന്നു 2019 ൽ തമിഴിൽ ഇറങ്ങിയ ദിൽക്കു ദുക്കുടു എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.വിവാഹം കഴിഞ്ഞ ശേഷം ആ ബന്ധം ഒരു വർഷം മാത്രമേ മുന്നോട്ട് പോയിട്ടുള്ളുവെന്നും പരസ്പരം ഒത്തുപോകാൻ കഴിയില്ല എന്ന് ബോധ്യമായപ്പോളാണ് വിവാഹ ബന്ധം വേർപെടുത്തിയതെന്നും ചില കാരണങ്ങൾ കൊണ്ട് ആ സമയത്ത് സിനിമകളിൽ അഭിനയിക്കാൻ കഴിഞ്ഞില്ലെന്നും ശ്രിത പറയുന്നു.

വീട്ടിൽ അച്ഛനും അമ്മയും സഹോദരനുമുണ്ട്.സഹോദരൻ കാനഡയിൽ ജോലി ചെയ്യുന്നു.ഒപ്പം പഠിച്ച സുഹൃത്തുക്കളുമായി ഒക്കെ നല്ല ബന്ധമുണ്ട്. സിനിമയിലും കുറച്ച് സുഹൃത്തുക്കളുണ്ട്.എന്റെ ഏറ്റവും അടുത്ത സുഹൃത്ത് രമ്യ നമ്പീശനാണ്.രമ്യ നമ്പീശൻ സംവിധാനം ചെയ്ത അൺഹൈഡ് എന്ന ഷോർട്ട് ഫിലിമിലും അഭിനയിച്ചിരുന്നു.ഓർഡിനറി എന്ന ചിത്രത്തിലൂടെയായിരുന്നു ശ്രീത ശിവദാസ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. സുഗീത് സംവിധാനം ചെയ്ത ഓർഡിനറി സിനിമ വൻ വിജയം നേടുകയും ചെയ്തിരിന്നു.പാർവതി എന്ന പേര് സിനിമയിൽ എത്തിയ ശേഷം ശ്രീത എന്നാക്കുകയായിരുന്നു.