നീയാണ് ഞങ്ങൾക്ക് സംഭവിച്ച ഏറ്റവും മികച്ച കാര്യം, ഞങ്ങളുടെ ജീവിതകാല സന്തോഷം, ശിവദ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ശിവദ. ഫാസിൽ സംവിധാനം ചെയ്ത ലിവിങ് ടുഗദർ എന്ന ചിത്രത്തിൽ നായികയായാണ് ശിവദയുടെ സിനിമയിലെ അരങ്ങേറ്റം. പിന്നീട് തമിഴിലും മലയാളത്തിലുമായി പത്തോളം ചിത്രങ്ങളിൽ താരം ചുരുങ്ങിയ കാലത്തിനുള്ളിൽ ചെയ്തിട്ടുണ്ട്. ജയസൂര്യയുടെ നായികയായി എത്തിയ സു സുധി വാത്മീകമാണ് ശിവദയുടെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രം. ലൂസിഫറാണ് താരം അവസാനം അഭിനയിച്ചത്.

2015 ഡിസംബറലായിരുന്നു മുരളി കൃഷ്ണനെ വിവാഹം കഴിക്കുന്നത്. സീരിയലുകളുടെയും സിനിമയിലൂടെയും കലാ രംഗത്ത് സജീവമായിരുന്ന താരമായിരുന്നു മുരളി. വിവാഹ ശേഷം കുടുംബവും സിനിമ ജീവിതവും ഒരുപോലെ മുന്നോട്ട് കൊണ്ടുപോവുകയാണ് താരം. 2019 ലാണ് മകൾ ജനിക്കുന്നത്. മകൾ ജനിച്ച ശേഷവും സിനിമയിലും സീരിയലിലും സജീവമാണ് താരം. അരുന്ധതി എന്നാണ് മകൾക്ക് പേരിട്ടിരിക്കുന്നത്. സോഷ്യൽ മീഡിയകളിലും സജീവമാണ് നടി. മകളുടെ വിശേഷങ്ങളും മറ്റും പങ്കുവെച്ച് ശിവദ രംഗത്ത് എത്താറുണ്ട്.

സോഷ്യൽ മീഡിയയിൽ മകളുടെ ജന്മദിനത്തിൽ തരാം പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. നീയെന്റെ ഉള്ളിലിരുന്ന് വയറ്റിൽ ചവിട്ടിയത് ഇന്നലെ പോലെ തോന്നുന്നു. ഇന്ന് നിനക്കു രണ്ടു വയസ്സു തികയുകയാണ്. ഞാനും അച്ഛനും നിന്നെ എത്രമാത്രം സ്‌നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്നുവെന്ന് നിനക്കറിയാമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. നീയാണ് ഞങ്ങൾക്ക് സംഭവിച്ച ഏറ്റവും മികച്ച കാര്യം, ഞങ്ങളുടെ ജീവിതകാല സന്തോഷം. എന്റെ ജോലി കാരണം നിന്റെ ജന്മദിനത്തിൽ കൂടെ ഉണ്ടായിരിക്കാൻ എനിക്ക് സാധിച്ചില്ല. നിനക്ക് ഈ ലോകത്തിലെ എല്ലാ ആശംസകളും നേരുന്നു അരുന്ധതി. പുഞ്ചിരിച്ചുകൊണ്ട് സന്തോഷം ചുറ്റും പരത്തുക. ജന്മദിനാശംസകൾ എന്റെ കൊച്ചു രാജകുമാരി. ഞങ്ങൾ നിന്നെ വളരെയധികം സ്‌നേഹിക്കുന്നുവെന്നും ശിവദ എഴുതി.