പേർളി ​ഗർഭവവും വിറ്റ് കാശാക്കുന്നെന്ന് വിമർശകർ, അവർ നല്ലൊരു മകളും മരുമകളും അമ്മയുമാണെന്ന് ആരാധകർ

പ്രേക്ഷക മനസ്സിൽ ഇടം നേടിയ താരമാണ് പേർളി മാണി. താരത്തെ പോലെ തന്നെ ഇവരുടെ കുടുംബത്തേയും പ്രേക്ഷകർക്ക് ഏറെ പ്രിയമാണ്. ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ് പേളി മാണിയും ശ്രീനിഷും സൗഹൃദത്തിലാകുന്നത്. പീന്നീട് ആ ബന്ധം വിവാഹത്തിൽ എത്തുകയുമായിരുന്നു.

സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി വിശേഷങ്ങൾ പങ്കുവെക്കുന്ന താരകുടുംബം തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനെ കാത്തിരിക്കുകയാണെന്ന് ആരാധകരെ അറിയിച്ചിരുന്നു. പേളി പങ്കിട്ട് വീഡിയോയിൽ മോശം കമന്റുകളുമായും ചിലരെത്തിയിരുന്നു. ഗർഭം വിറ്റു കാശാക്കുന്നു എന്ന് കമന്റുകൾ എഴുതി. എന്നാൽ ഇത് ഇവരുടെ സന്തുഷ്ട കുടുംബം ആണ്. അവരെ ഇഷ്ടം അല്ലെങ്കിൽ നിങ്ങൾ കാണണ്ട ഞങ്ങൾ കണ്ടോളാം എന്നുള്ള കമന്റുകളും പോസ്റ്റുകളിൽ നിറയുന്നുണ്ട്. പേളിയെ വിമർശിക്കാൻ നിങ്ങൾക്ക് എന്ത് യോഗ്യത. അവൾ നല്ലൊരു അമ്മയാണ്, നല്ലൊരു ഭാര്യയും, മരുമകളാണ്.അതിലുപരി നല്ലൊരു മരുമകൾ ആണ്, പേളിയുടെ വയർ ചൂണ്ടി കാണിച്ചുകൊണ്ടാണ് ഇത്തവണ പേളിക്ക് ഇരട്ടക്കുട്ടികൾ ആകും എന്ന് അഭിപ്രായപ്പെടുന്നവരും ഉണ്ട്.

വിവാഹ ശേഷം പേളി സിനിമാ രംഗത്തും സജീവമാകുകയായിരുന്നു. ടെലിവിഷൻ പ്രോഗ്രാമിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ പേളി 2020ൽ ‘ലുഡോ’യിലൂടെ ബോളിവുഡിലെത്തി. മികച്ച അഭിപ്രായമായിരുന്നു ഹിന്ദി ചിത്രത്തിലൂടെ പേളിക്ക് ലഭിച്ചത്. അജിത്ത് നായകനാകുന്ന ചിത്രം ‘വലിമൈ’യാണ് പേളി അഭിനയിച്ചതായി ഇനി പ്രദർശനത്തിനെത്താനുള്ളത്.