ഒരു ഭാര്യ ഉള്ളവനെ വിവാഹം കഴിച്ചു, പൊട്ടിക്കരഞ്ഞു, പക്ഷെ നീയാണ് പെണ്ണ്, മഷൂറക്ക് അഭിനന്ദനം

ബിഗ് ബോസ് റിയാലിറ്റി ഷോയ്ക്കിടയിൽ, തനിക്ക് രണ്ടു ഭാര്യമാരുണ്ടെന്ന ബഷീർ ബഷിയുടെ തുറന്നുപറച്ചിൽ ഏറെ അത്ഭുതത്തോടെയാണ് മലയാളികൾ കേട്ടത്. തുടർന്ന് രണ്ടു വിവാഹം കഴിച്ചതിന്റെ പേരിൽ സൈബർ ലോകത്ത് ഏറെ അധിക്ഷേപങ്ങളും ബഷീർ ബഷിയ്ക്ക് കേൾക്കേണ്ടിവന്നു. എന്നാൽ ആളുകളുടെ കുത്തുവാക്കുകളുടെയും കളിയാക്കലുകളുടെയും മുന്നിൽ തളരാതെ, സ്വന്തം കുടുംബവുമായി ഒന്നിച്ച് സന്തോഷത്തോടെ മുന്നോട്ടുപോവുകയാണ് ബഷീർ ബഷി. കല്ലുമ്മക്കായ വെബ്സീരിസിലൂടെ കുടുംബം മുഴുവൻ പ്രേക്ഷകർക്ക് പ്രീയപ്പെട്ടവരായി

ബഷീറിനെ പോലെ തന്നെ മലയാളികൾക്ക് പ്രിയപ്പെട്ടവരാണ് അദ്ദേഹത്തിന്റെ രണ്ട് ഭാര്യമാരായ സുഹാനയും മഷൂറയും. ബഷീർ ബിഗ്‌ബോസ് ഷോയിൽ എത്തിയതിന് ശേഷമാണ് സുഹാനയെയും മഷൂറയെയും കുറിച്ചുള്ള വിവരങ്ങൾ പ്രേക്ഷകർ കൂടുതലായും ശ്രദ്ദിക്കാൻ തുടങ്ങിയത്. പിന്നീട് യൂട്യൂബ് വീഡിയോകൾ വഴിയും മറ്റും ഇരുവരും സുപരിചിതരായി. പലപ്പോഴും ബഷീർ ഭാര്യമാർക്ക് ഒപ്പമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ പങ്കുവെയ്ക്കാറുണ്ട്.

ഒരു ഭാര്യയുള്ളയാളെ വിവാഹം കഴിച്ചതുമായി ബന്ധപ്പെട്ട് നിരവധി വിമർശനമാണ് മഷൂറക്ക് കേൾക്കേണ്ടി വന്നത്. എന്നാൽ മഷൂറയുടെ നേട്ടത്തിനുപിന്നാലെ അന്ന് വിമർശിച്ചവർ ഇപ്പോൾ മഷൂറയെ പിന്തുണച്ച് രംഗത്ത് എത്തിയിരിക്കുകയാണ്. ആദ്യകാലങ്ങളിൽ തനിക്ക് എതിരെ മോശമായി വന്ന ട്രോൾ അടങ്ങുന്ന വീഡിയോ സഹിതമാണ് തന്റെ ഉയർത്തെഴുന്നേല്പിന്റെ കഥ മഷൂറ പറയുന്നത്. മികച്ച പ്രതികരണമാണ് മഷൂറയ്ക്ക് ഇപ്പോൾ ലഭിക്കുന്നത്.

ഒരു കമന്റ് അതിവേഗമാണ് വൈറൽ ആയത്. ‘എന്റെ പൊന്നൂ നമിച്ചു. നീ യാണ് മോളെ പെണ്ണ്. ഒരു ഭാര്യ ഉള്ളവനെ വിവാഹം കഴിച്ചു (ഒരുപാട് പേര് മോശമായി ചിത്രീകരിച്ചു, ചീത്ത വിളിച്ചു കുറ്റപ്പെടുത്തി, പരിഹസിച്ചു, കളിയാക്കി, തളർത്താൻ നോക്കി . പക്ഷെ നീ തളർന്നില്ല)തിരമാലപോലെ വന്ന എല്ലാ എതിരാളികളെയും തോൽപിച്ച് ഇന്ന് ഒരു മില്യണിൽ എത്തിയിരിക്കുന്നു. അന്ന് പരിഹസിച്ച വരെ കൊണ്ട് ഇന്ന് കയ്യടിപ്പിച്ചവൾ മഷൂറ”, എന്നാണ് കമന്റിൽ പറയുന്നത്. ആ കമന്റ് തന്നെ ഏറ്റെടുത്തത് ആയിരങ്ങൾ ആണ്.

പ്രതിസന്ധികൾക്കിടയിലും തളരാതെ പഠിച്ചു കൊണ്ടിരുന്ന കോഴ്സ് ഡിസ്റ്റിൻങ്ക്ഷനോടെയാണ് മഷൂറ പാസായത്. ഇന്ന് ബ്രാൻഡ് പ്രമോഷനും മറ്റുമായി, അഞ്ചുലക്ഷത്തിനു മുകളിൽ മഷൂറ ഒരു മാസം സമ്പാദിക്കുന്നുണ്ട് എങ്കിൽ, യൂ ട്യൂബ് വരുമാനവും കൂടി ചേർത്ത് പത്തുലക്ഷത്തിനു മുകളിലാണ് മഷൂറയുടെ വരുമാനം. ഈ തിരക്കുകൾക്കിടയിൽ ഒരിക്കൽ പോലും അവൾ നിസ്കരിക്കാതെ ഇരുന്നിട്ടില്ല, അവൾ ചെയ്യേണ്ട കാര്യങ്ങൾ പക്കാ ആയി പൂർത്തിയാക്കാറുണ്ട് എന്ന് ബഷീർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു