ആ സ്വപ്‌നവും സാധിച്ചു, ജീവിതത്തിലെ പുതിയ സന്തോഷം പങ്കിട്ട് സൂരജ് തേലക്കാട്

മലയാളികളുടെ പ്രിയപ്പെട്ട നടനും മിമിക്രി കലാകരനുമൊക്കെയാണ് സൂരജ് തേലക്കാട്. ബിഗ്‌ബോസ് മലയാളം സീസൺ നാലിലെ മത്സാരാർത്ഥിയുമായിരുന്നു സൂരജ്. ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ എന്ന ഒറ്റ സിനിമയിലൂടെ സുരജ് തേലക്കാട് പ്രീയങ്കരനായി മാറി. പൊക്കമില്ലായിമ എന്ന കുറവിനെ മറന്നുകൊണ്ടാണ് സുരജ് ഉയരങ്ങൾ കീഴടക്കുന്നത്.

‘എന്റെ സ്വപ്‌നം സാക്ഷാത്കരിക്കപ്പെട്ട നിമിഷങ്ങളിലൊന്ന്’, എന്ന് പറഞ്ഞ് പുതിയൊരു പോസ്റ്റുമായിട്ടാണ് സൂരജ് എത്തിയിരിക്കുന്നത്. സ്വന്തമായി പുതിയൊരു കാർ വാങ്ങിയതിന്റെ സന്തോഷമാണ് താരം സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഇതിന് താഴെ സൂരജിനും കുടുംബത്തിനും ആശംസ അറിയിച്ച് നിരവധി പേരാണ് എത്തിയിരിക്കുന്നത്.

ശരിക്കും സൂരജ് ഒരു മിടുക്കനാണെന്നാണ് ആരാധകരും പറയുന്നത്. പലർക്കും നേടാൻ കഴിയാത്തത് കുറവുകൾക്കിടയിലും സ്വന്തം കഴിവുകൾ കൊണ്ട് നേടാൻ സാധിക്കുന്നുണ്ടല്ലോ. അത് തന്നെ വലിയ അനുഗ്രഹമാണ്. ഇനിയും മുന്നോട്ട് സ്വപ്‌നങ്ങളൊക്കെ സാധിച്ച് ജീവിക്കാൻ സൂരജിന് സാധിക്കട്ടെ എന്നൊണ് കമന്റുകളിൽ പലരും പറയുന്നത്.

അതേ സമയം സൂരജിന്റെ ആഗ്രഹങ്ങൾ ഇനിയും ബാക്കി നിൽക്കുകയാണ്. മുൻപ് പലപ്പോഴും വീട് ഉണ്ടാക്കുന്നതിനെ പറ്റിയാണ് താരം പറഞ്ഞത്. അത് നേടിയെടുത്തതിന് ശേഷമാണ് സഹോദരിയെ നല്ല നിലയിൽ കെട്ടിച്ച് അയക്കണമെന്നും സൂരജ് വെളിപ്പെടുത്തിയത്. സൂരജിനെ പോലെ പൊക്കം കുറവുള്ള ആളാണ് സഹോദരി.