അമ്മയുടെ സർജറി കഴിഞ്ഞു, ഫോട്ടോയുമായി സൗഭാ​ഗ്യ

പ്രേക്ഷകർക്ക് വളരെയധികം സുപരിചിതയായ ഒരു സോഷ്യൽ മീഡിയ താരമാണ് സൗഭാഗ്യ വെങ്കിടേഷ്. നിരവധി ആരാധകനാണ് സൗഭാഗ്യയ്ക്ക് ഉള്ളത്. സോഷ്യൽ മീഡിയയിൽ ഡബ്സ് മാഷ് വീഡിയോ കളിലൂടെയും നൃത്ത വീഡിയോകളിലൂടെയും ഒക്കെയായിരിക്കും സൗഭാഗ്യ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. സൗഭാഗ്യയും താരകല്യാണും സുബലക്ഷ്മിയും ഒക്കെ പ്രേക്ഷകര്ക്ക് സുപരിചിതരാണ്. അതുപോലെതന്നെ ഭർത്താവ് അർജുൻ സോമശേഖറും സൗഭാഗ്യയും ഇപ്പോൾ മിനിസ്ക്രീനിലും സജീവ സാന്നിധ്യമാണ്. അടുത്ത കാലത്തായിരുന്നു സൗഭാഗ്യയ്ക്ക് ഒരു മകൾ ജനിച്ചത്

സിനിമയിലും സീരിയലുകളിലും സജീവമായ താരമാണ് താര കല്യാൺ. കഴിഞ്ഞ ദിവസമാണ് താരത്തിന്റെ സർജറിയുടെ കാര്യം സോഷ്യൽ മീഡിയ വഴി സൗഭാ​ഗ്യയും താരയും ആരാധകരെ അറിയിച്ചത്.

താര കല്യാണിന്റെ സർജറി കഴിഞ്ഞു എന്നാണ് പുതിയ വിശേഷമാണ് ഇപ്പോൾ പങ്കിട്ടിരിക്കുന്നത്. പ്രാർത്ഥനകൾക്ക് നന്ദി അറിയിച്ചുകൊണ്ട് സൗഭാഗ്യ ഇൻസ്റ്റഗ്രാമിൽ എത്തി. ഒപ്പം ആശുപത്രി കിടക്കയിൽ നിന്നുള്ള താര കല്യാണിന്റെ ചിത്രവും സൗഭാഗ്യ പങ്കുവച്ചിട്ടുണ്ട്. ‘നിങ്ങളുടെ ആത്മാർത്ഥ പ്രാർത്ഥനയ്ക്ക് നന്ദി’ എന്നാണ് ഫോട്ടോയ്ക്ക് ക്യാപ്ഷനായി നൽകിയിരിയ്ക്കുന്നത്.

സഹപ്രവർത്തകരും ആരാദകരുമടക്കം നിരവധി ആളുകളാണ് കമന്റുമായെത്തുന്നത്. വേ​ഗം സുഖം പ്രാപിക്കട്ടെയെന്നാണ് എല്ലാവരും ഒരേ സ്വര്തതിൽ പറയുന്നത്.