ഒരു പെണ്‍കുട്ടി വേണം, ആഗ്രഹം വെളിപ്പെടുത്തി സൗഭാഗ്യ വെങ്കിടേഷ്

നര്‍ത്തകിയും നടിയുമായി താരകല്യാണിന്റെ മകളായ സൗഭാഗ്യ വെങ്കിടേഷും ഭര്‍ത്താവ് അര്‍ജുനും ഏറെ കാലത്തെ പ്രണയത്തിനൊടുവിലാണ് വിവാഹിതര്‍ ആയത്. ഇരുവരും ഡബ്‌സ്മാഷിലൂടെയും മറ്റും സോഷ്യല്‍ മീഡിയകളില്‍ സജീവമാണ്. സൗഭാഗ്യയുടെ പിതാവും സീരിയല്‍ രംഗത്ത് സജീവമായിരുന്നു. എന്നാല്‍ മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അദ്ദേഹം മരിച്ചത്.

ഇപ്പോള്‍ ഒരു അഭിമുഖത്തില്‍ തന്റെ ചില ആഗ്രഹങ്ങള്‍ വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് സൗഭാഗ്യ. സിനിമയില്‍ അഭിനയിക്കാന്‍ തനിക്ക് താത്പര്യമില്ലെന്ന് സൗഭാഗ്യ പറയുന്നു. യാത്ര ചെയ്യാനുള്ള ആഗ്രഹം ഇപ്പോഴും തന്റെ ബക്കറ്റ് ലിസ്റ്റില്‍ ഉണ്ട്. പിന്നെ ഏറ്റവും ആഗ്രഹമുള്ള കാര്യം ഡോബറിനെ വളര്‍ത്തണം, അതും ചെറുപ്പത്തിലെ തന്നെ അതിനെ കിട്ടണം. പിന്നീട് ഉള്ള ഒരു ആഗ്രഹം ഒരു പെണ്‍കുട്ടി വേണമെന്നുള്ളതാണ്. അര്‍ജ്ജുന്‍ ഭയങ്കര ഹ്യൂമര്‍സെന്‍സ് ഉള്ള ആളാണെന്നും അതുകൊണ്ട് എപ്പോഴും നല്ല രസമാണ്.-സൗഭാഗ്യ പറഞ്ഞു.

ഈ വര്‍ഷം ഫെബ്രുവരിയില്‍ ആയിരുന്നു സുഹൃത്തും നര്‍ത്തകനുമായ അര്‍ജുന്‍ സോമശേഖരനുമായി സൗഭാഗ്യയുടെ വിവാഹം. ഇരുവരും ഒന്നിച്ചുള്ള നിരവധി ടിക് ടോക് വീഡിയോകള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആയതോടെ ഇരുവരും പ്രണയത്തിലാണെന്ന സംശയം പ്രേക്ഷകര്‍ക്കുണ്ടായിരുന്നു. ഈ സംശയത്തിന് അവസാനമായത് ഇരുവരും വിവാഹിതര്‍ ആയതോടെയാണ്. താര കല്യാണിന്റെ ഡാന്‍സ് സ്‌കൂളില്‍ പഠിച്ച വിദ്യാര്‍ത്ഥി കൂടി ആയിരുന്നു അര്‍ജ്ജുന്‍.

അര്‍ജ്ജുന്‍ വന്നതോടെ തനിക്ക് ഒരു ആണ്‍കുട്ടിയെ കിട്ടിയെന്ന് താര കല്യാണ്‍ നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ അവര്‍ക്ക് ഉണ്ടാകുന്ന കുട്ടി ആണായാലും പെണ്ണായാലും കുഴപ്പമില്ലായെന്ന് താരാകല്യാണ്‍ പറഞ്ഞിരുന്നു.