ഒരുപാട് സ്ട്രഗിള്‍ ചെയ്തിട്ടാണ് ഞാന്‍ ഇവിടം വരെ എത്തിയത്, ശ്രീലക്ഷ്മി ശ്രീകുമാര്‍ പറയുന്നു

മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. നടി മീര വാസുദേവ് ആണ് പരമ്പരയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അമൃത നായര്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ശീതള്‍ എന്ന കഥാപാത്രത്തെ തന്നെയാണ് നടി അവതരിപ്പിച്ചത്. എന്നാല്‍ പരമ്പരയില്‍ നിന്നും അമൃത പിന്മാറുകയായിരുന്നു. ശ്രീലക്ഷ്മിയാണ് ഇപ്പോള്‍ ശീതളായി എത്തുന്നത്. ശ്രീലക്ഷ്മി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. ചോക്ലേറ്റ്, കൂടത്തായി, കര്‍ത്തികദീപം തുടങ്ങിയ പരമ്പരകളില്‍ നടി അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ ഒരു മാധ്യമത്തിന് അുവദിച്ച അഭിമുഖത്തിലാണ് നടി തന്റെ ജീവിതം തുറന്ന് പറയുകയാണ്. നിരവധി പ്രതിസന്ധികള്‍ നേരിട്ടാണ് അഭിനയ മേഖലയിലേയ്ക്ക് എത്തിയത് താരം പറയുന്നു.

നടിയുടെ വാക്കുകള്‍ ഇങ്ങനെ… തുടക്കകാരി എന്ന നിലയില്‍ ഒരുപാട് പ്രശ്‌നങ്ങള്‍ നേരിട്ടിട്ടുണ്ട്. ക്യാമറയോ, അപ്പിയറന്‍സോ എന്തെന്നു പോലും അറിയാത്ത ഒരു സമയത്താണ് ഞാന്‍ അഭിനയ മേഖലയിലേക്ക് എത്തുന്നത്. ക്യാമറക്ക് മുന്‍പില്‍ ഇതെങ്ങനെ ചെയ്യും എന്നോര്‍ത്തുള്ള ടെന്‍ഷന്‍ വേറെ. എന്ത് ചെയ്താലും വഴക്ക് കിട്ടിയിട്ടുണ്ട് ഒരുപാട്. ആ ഒരു ബുദ്ധിമുട്ട് മാത്രമായിരുന്നു തുടക്കകാരി എന്ന നിലയില്‍ ഫേസ് ചെയ്തിരിക്കുന്നത്

ഒരുപാട് സ്ട്രഗിള്‍ ചെയ്തിട്ടാണ് ഞാന്‍ ഈ മേഖലയിലേക്ക് എത്തിയത് എന്ന് പറയാം. ഒരു ഷോര്‍ട്ട് ഫിലിമോ, ആല്‍ബമോ ഒന്നും ചെയ്യാതെ തന്നെയാണ് ഞാന്‍ ആദ്യമായി ക്യമറക്ക് മുന്‍പിലേക്ക് എത്തുന്നത്. സോഷ്യല്‍ മീഡിയയില്‍ ഒന്നും ആക്റ്റീവ് ആയിരുന്നില്ല. പിന്നെ ടിക് ടോക്ക് ഉള്ള സമയത്തു വീഡിയോസ് ചെയ്തിട്ടുണ്ട് പക്ഷേ റീച്ചോ ലൈക്കോ ഒന്നും കിട്ടിയിരുന്നില്ല. ഇരുനൂറോ മുന്നൂറോ ലൈക്‌സ് ആണ് കിട്ടിയത്. അപ്പോഴും എനിക്ക് ഒരു പ്രതീക്ഷ ഉണ്ടായിരുന്നു. അങ്ങനെയാണ് സുഹൈലിനെ പരിചയപ്പെടുന്നതും സീരിയല്‍ എന്‍ട്രിയെക്കുറിച്ച് ചിന്തിക്കുന്നതും. ശാലിനി എന്ന കഥാപാത്രത്തെയാണ് ആദ്യം ഏറ്റെടുത്തത്.

ചോക്ലേറ്റും കൂടത്തായിയും ആണ് ആദ്യം ചെയ്തുവന്ന കഥാപാത്രങ്ങള്‍. ചോക്ലേറ്റില്‍ സെക്കന്‍ഡ് ഹീറോയിന്‍ ആയിട്ടാണ് എത്തിയത്. സുഹൈല്‍ വഴി കാസ്റ്റിങ് കോള്‍ മുഖാന്തിരം ആണ് പരമ്ബരയിലേക്കുള്ള വഴി തുറന്നു കിട്ടിയത്. പിന്നെ കൂടത്തായി പരമ്പര ചെയ്തു. അതില്‍ മല്ലികാമ്മയുടെ (മല്ലിക സുകുമാരന്‍) മകള്‍ ആയിട്ടാണ് എത്തിയത്. നിലവില്‍ കാണാകണ്മണിയും കുടുംബവിളക്കുമാണ് ചെയ്യുന്നത്. കാര്‍ത്തിക ദീപത്തിലും എത്തുന്നുണ്ട് എങ്കിലും പേഴ്‌സണല്‍ പ്രശ്‌നങ്ങള്‍ കൊണ്ടുതന്നെ പിന്മാറാന്‍ സാധ്യതയുണ്ട്.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജോസ് പേരൂര്‍ക്കട വഴിയാണ് കുടുംബവിളക്കിലെ ശീതളായുള്ള ക്ഷണം കിട്ടുന്നത്. വ്യക്തമായി പറഞ്ഞാല്‍ ജോസേട്ടനും ആദ്ദേഹത്തിന്റെ സഹോദരന്‍ ജോയ് പേരൂര്‍ക്കടയുംകൂടിയാണ് ശീതളായി എന്നെ എത്തിച്ചത്. ശീതളായി മുന്നൊരുക്കങ്ങള്‍ ഉണ്ടായിരുന്നോ എന്ന് ചോദിച്ചാല്‍ അതൊരാള്‍ ചെയ്തുവച്ച കഥാപാത്രമാണല്ലോ, അതുകൊണ്ടുതന്നെ ആ സ്‌റ്റൈല്‍ പിടിക്കാന്‍ വേണ്ടി പ്രാക്ടീസ് ഒക്കെയുണ്ട്. സഹതാരങ്ങള്‍ മാക്‌സിമം പിന്തുണയ്ക്കുന്നുണ്ട്.

നല്ലൊരു ക്രൂ മെമ്‌ബേഴ്‌സിനെയാണ് എനിക്ക് കിട്ടി യിരിക്കുന്നത്. എല്ലാവരില്‍ നിന്നും ഒരുപാട് പിന്തുണയാണ് ലഭിക്കുന്നത്. അത്രയും ഹാപ്പിയാണ് ഞാന്‍. പഴയ ശീതളിന് കിട്ടിയ എല്ലാ പരിഗണനയും എനിക്കും കിട്ടുന്നുണ്ട്. പുതിയ കുട്ടിയാണ് എന്ന രീതിയില്‍ എന്നെ ആരും അവിടെ മാറ്റി നിര്‍ത്താറില്ല. എന്നെ അവര്‍ ഇരു കൈയും നീട്ടിയാണ് സ്വീകരിച്ചത്. പഴയ ആള് പോയിട്ട് വന്ന ആളാണ് എന്ന് എനിക്ക് തോന്നാന്‍ അവര്‍ സമ്മതിക്കില്ല എന്ന് പറയുന്നതാകും ശരി. അത്രയും കെയര്‍ ആണ് അവര്‍ എനിക്ക് തരുന്നത്. അവരുടെ കൂടെ ഉണ്ടായിരുന്ന ശീതള്‍ അതുതന്നെയാണ് ഞാന്‍ അവിടെ. സോഷ്യല്‍ മീഡിയ പിന്തുണയെ കുറിച്ചും പറയണം. നാനൂറാം എപ്പിസോഡ് ദിവസമാണ് ഞാന്‍ ജോയിന്‍ ചെയ്യുന്നത്. അന്ന് മുതല്‍ അവര്‍ എന്നെ സ്വീകരിച്ചു എന്ന് പറയണം. ആദ്യമായിട്ടാണ് ആ ഒരു റീച്ച് എനിക്ക് കിട്ടുന്നത്. അത് ഇനിയും തരണമെന്നാണ് പ്രേക്ഷകരോട് എനിക്ക് പറയാനുള്ളത്.