സിനിമ റിലീസാവുമ്പോൾ അച്ഛൻ ഹോസ്പിറ്റലിലാണ്, അത് എന്നും വിഷമമാണ്, ശ്രുതി ജയൻ

2017 -ൽ അങ്കമാലി ഡയറീസ് എന്ന സിനിമയിലൂടെയാണ് ശ്രുതി ജയൻ അഭിനയരംഗത്ത് എത്തുന്നത്. തുടർന്ന് പൈപ്പിൻ ചുവട്ടിലെ പ്രണയം, ജനമൈത്രി, എന്നിവയുൾപ്പെടെ പത്തോളം സിനിമകളിൽ അഭിനയിച്ചു. സിനിമകൾ കൂടാതെ വെബ് സീരീസുകളിലും ഷോർട്ട് ഫിലിമുകളിലും ശ്രുതി അഭിനയിച്ചിട്ടുണ്ട്. ശ്രുതി ജയൻ വിവഹിതയാണ്. ദീപക് വർമ്മയാണ് ഭർത്താവ്.

ഇപ്പോളിതാ അച്ഛനെക്കുറിച്ചും താരം പറയുകയാണ്, സിനിമ റിലീസാവുമ്പോൾ അച്ഛൻ ഹോസ്പിറ്റലിലാണ്. കസിൻ സിനിമാതീയേറ്ററിൽ പോയി കണ്ടിട്ട് അതിലെ എന്റെ ഒരു ചെറിയ ഭാഗം ഫോട്ടോ എടുത്തു അച്ഛനെ കാണിച്ചിരുന്നു. സന്തോഷം കൊണ്ട് അച്ഛന്റെ കണ്ണുനിറയുന്നത് കണ്ടു. അതിൽപരം എനിക്ക് എന്താണ് നേടാനുള്ളത്.

അച്ഛൻ എന്റെ ജീവിതത്തിലെ ഗുരുവും മെന്ററുമൊക്കെയായിരുന്നു. അച്ഛന്റെ മരണത്തിന്റെ വേദനയിൽ നിന്ന് കരകയറാൻ സിനിമ സഹായിച്ചിട്ടുണ്ട്. ഞാൻ ഒരു നർത്തകിയാണ്. നൃത്തം ചെയ്യുമ്പോൾ എന്നിലേക്ക് എത്തുന്ന ഊർജ്ജം പലപ്പോഴും എന്റെ ജീവിതത്തിന്റെ ഇന്ധനമായിട്ടുണ്ട്. അതുപോലെ ഒരു ആർട്ടാണ് സിനിമയും. നൃത്തത്തിൽ ഒരാളുടെ ഊർജ്ജമാണെങ്കിൽ സിനിമയിൽ ഒരുപാട് പേരുടെ ഊർജ്ജമാണ്. അതുകൊണ്ടുതന്നെ അത് കൂടുതൽ സന്തോഷം നൽകും സംതൃപ്തിയും നൽകും

പഠനം പൂർത്തിയാക്കി നാട്ടിൽ എത്തിയപ്പോൾ സ്റ്റേജ് പ്രോഗ്രാമുകളിലിും നാടകത്തിലും അഭിനയിച്ചു. അതുമായി മുന്നോട്ട് പോകുമ്പോഴാണ് അങ്കമാലി ഡയറീസ് സിനിമയിൽ അവസരം ലഭിക്കുന്നത്.ഓഡീഷൻ വഴിയാണ സിനിമയിൽ അവസരം ലഭിക്കുന്നത്. അങ്കമാലി ഡയറീസ് കഴിഞ്ഞപ്പോൾ സിനിമയോട് കൂടുതൽ അടുക്കുകയായിരുന്നു