സംസ്ഥാനത്ത് മദ്യവില 250 മുതൽ 400 രൂപവരെ കൂടിയേക്കും

സംസ്ഥാനത്ത് മദ്യവില 250 മുതൽ 400 രൂപവരെ കൂടിയേക്കും. ബിയറിന് 50 മുതൽ 75 രൂപവരെ കൂടിയേക്കും. വിദേശ മദ്യത്തിന് 750 രൂപ വരെ കൂടാൻ സാധ്യത. എക്സൈസ് ഉൾപ്പെടെയുള്ള തീരുവകൾ നിർമാതാക്കൾ മുൻകൂറായി അടയ്ക്കണമെന്ന് ബെവ്‌കോ അറിയിച്ചു. സംസ്ഥാനത്തിന്റെ ഏറ്റവും പ്രധാന വരുമാനമാർഗം മദ്യമാണ് എന്നുള്ളതിനാൽ ഈ രംഗത്ത് കൊണ്ട് വരുന്ന പരിഷ്‌ക്കാരങ്ങൾ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ സാരമായി സ്വാധീനിക്കും.

അതേസമയം നികുതി ഭാരം താങ്ങാനാകില്ലെന്ന് കേരളത്തിലെ ചെറുകിട മദ്യ ഉത്പാദകർ പറയുന്നു. ബെവ്‌കോയുടെ കാഷ് ഡിസ്‌കൗണ്ട് പരിഷ്‌കാരവും തിരിച്ചടിയാകുമെന്ന് സൂചന.