ഇടുക്കിയില്‍ വീടുകള്‍ക്ക് മുകളില്‍ കല്ലുമഴ; കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു

ഇടുക്കി ; വീടുകള്‍ക്ക് മേല്‍ കല്ലു മഴ പെയ്യുന്നതിന്റെ കാരണം തേടി ഭൗ​മ​ശാ​സ്ത്ര​ജ്​​​ഞ​രു​ടെ സം​ഘം ഇടുക്കിയിലേക്ക് . ഉപ്പുതറയിലെ വീടുകള്‍ക്ക് മുകളിലാണ് കല്ലുമഴ പെയ്തത് . കുടുംബാംഗങ്ങള്‍ ഭീതിയിലായതോടെ അവരെ റവന്യൂ അധികൃതര്‍ മാറ്റിപ്പാര്‍പ്പിച്ചു.

ഉ​പ്പു​ത​റ വ​ള​കോ​ട് പു​ളി​ങ്ക​ട്ട പാ​റ​വി​ള​യി​ല്‍ സെ​ല്‍​വ​രാ​ജ് , സുരേഷ് എന്നിവരുടെ വീടുകള്‍ക്ക് മേലാണ് കല്ലുമഴ പെയ്തത് . മൂ​ന്നാ​ഴ്ച മു​മ്ബാ​ണ് ചെ​റി​യ തോ​തി​ല്‍ ക​ല്ലു​ക​ള്‍ വീ​ഴാ​ന്‍ തു​ട​ങ്ങി​യ​ത്. ആ​ദ്യം രാ​ത്രി​യാ​ണ് ക​ല്ലു​ക​ള്‍ വീ​ണി​രു​ന്ന​ത്. എന്നാല്‍ പിന്നീട് പകലും കല്ലുകള്‍ വീണ് തുടങ്ങി . മേല്‍ക്കൂരയിലെ ഷീറ്റുകളും തകര്‍ന്നിട്ടുണ്ട്.

മനുഷ്യരാകാം ഇതിനു പിന്നില്ലെന്ന് ആദ്യം സംശയിച്ച്‌ പോലീസിലും പരാതി നല്‍കിയിരുന്നു . എന്നാല്‍ കല്ലുമഴയ്‌ക്ക് പുറമേ വീ​ടു​ക​ള്‍ ഇ​രി​ക്കു​ന്ന ഭൂ​മി​യു​ടെ ഒ​രു​ഭാ​ഗം ഇ​ടി​ഞ്ഞതോടെ വീട്ടുകാര്‍ പരിഭ്രാന്തിയിലായി . വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലുമാകാതെ വന്നതോടെയാണ് അധികൃതര്‍ ഇവരെ മാറ്റിപ്പാര്‍പ്പിച്ചത് . ഒ​രു വീ​ടി​ന്റെ ചു​വ​രു​ക​ള്‍​ക്ക് വി​ള്ള​ല്‍ സം​ഭ​വി​ക്കു​ക​യും ചെ​യ്തു. ഭൂ​മി​യു​ടെ ഉ​പ​രി​ത​ല​ത്തി​ല്‍ ഉ​ണ്ടാ​കു​ന്ന കാ​ന്തി​ക പ്ര​തി​ഭാ​സ​മാ​കാം ക​ല്ലു മ​ഴ​യ്‌ക്ക്​ കാ​ര​ണ​മെ​ന്നാ​ണ്​ പ്രാ​ഥ​മി​ക നി​ഗ​മ​നം.