സ്കൂളിൽ കൗൺസിലിംഗിനിടെ അധ്യാപകൻ പീഡിപ്പിച്ചെന്ന് വിദ്യാർത്ഥിയുടെ പരാതി Pocso case.

കൽപ്പറ്റ. സ്കൂളിൽ കൗൺസിലിംഗിനിടെ അധ്യാപകനെ പറ്റി വിദ്യാർത്ഥിക്ക് പരാതി. തന്നെ അദ്ധ്യാപകൻ ശല്യം ചെയ്യുന്നുവെന്നും പീഡിപ്പിച്ചെന്നുമാണ് കുട്ടിയുടെ പരാതി. കഴിഞ്ഞ ദിവസം സ്‌കൂളിൽ നടത്തിയ കൗൺസിലിം​ഗിലാണ് നേരിട്ട പീഡനത്തെ കുറിച്ച് കുട്ടി പരാതി പറഞ്ഞത്.

സ്കൂൾ അധികൃതർ പൊലീസ് വിവരം അറിയിച്ചതിനെ തുടർന്ന് നടന്ന അന്വേഷണത്തിൽ അദ്ധ്യാപകൻ അറസ്റ്റിലായി. കൊല്ലം സ്വദേശി ജെനിഫർ (48) ആണ് പിടിയിലായത്. പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം പോലീസ് കേസെടുത്തു.

വിദ്യാർത്ഥിയുടെ പരാതിയെ തുടർന്ന് സ്കൂൾ അധികൃതർ പൊലീസ് സ്‌റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.