പൃഥ്വിരാജ് അടുത്തില്ല, വിവാഹ വാർഷിക ആഘോഷം പൃഥ്വി തിരിച്ചെത്തിയ ശേഷം- സുപ്രിയ

പൃഥ്വിരാജിനും സുപ്രിയ മേനോനും ഇന്ന് പതിനൊന്നാം വിവാഹ വാർഷികം. എന്നാൽ ഇത്തവണ പൃഥ്വിരാജ് സ്ഥലത്തില്ലാത്തതിനാൽ ആഘോഷം ഇല്ല, ആടുജീവിതം ഷൂട്ടിംഗ് കാരണം ഇത് രണ്ടാം തവണയാണ് വിവാഹവാർഷികം ഒന്നിച്ച് പൃഥ്വിരാജിനും സുപ്രിയ മേനോൻ ആഘോഷിക്കാൻ പറ്റാതെ പോയത്. ചിത്രീകരണം ഉടൻ അവസാനിക്കുമെന്നും ശേഷം ഒന്നിച്ച് വെഡിങ് ആനിവേഴ്‌സറി ആഘോഷിക്കാമെന്നും സുപ്രിയ പറയുന്നു.

സുപ്രിയ പങ്കിട്ട കുറിപ്പിങ്ങനെ, ’11-ാം വാർഷിക ആശംസകൾ പി! നിങ്ങൾ വീണ്ടും ആടുജീവിതത്തിന്റെ ഷൂട്ടിംഗിന് പോയിക്കഴിഞ്ഞു, 11 വർഷത്തിനിടെ ഇത് രണ്ടാം തവണയാണ് ഈ പ്രത്യേക ദിനത്തിൽ നമ്മൾ വേർപിരിയുന്നത്! ആടുജീവിതം ഉടൻ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു, നമുക്ക് ആഘോഷിക്കാം! ഉടനെ തിരിച്ചു വരൂ’- സുപ്രിയ മേനോൻ കുറിച്ചു. ജനഗണമന റിലീസിനായി കാത്തിരിക്കുകയാണ് പൃഥ്വിരാജ്.