നീയൊക്കെ ഇവിടെ വന്ന് കരയുന്നതെന്തിന്, വിദേശത്തുനിന്ന് മുതല് കൊണ്ടുവരുന്നതിൽ എന്താണ് തെറ്റ്, ഒളിവിലെന്ന് പറയുന്ന സ്വപ്ന ഫേസ്ബുക്കിൽ

സ്വപ്ന സുരേഷ്

സ്വർണ്ണക്കടത്തു കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് ഒളിവവിലാണെന്ന് പറയുമ്പോഴും ഫെയ്സ്ബുക്കിൽ സജീവം. അന്വേഷണ ഉദ്യോ​ഗസ്തർ സ്വപ്ന ഒളിവിലാണെന്ന് പറയുന്നുണ്ടെങ്കിലും സ്വപ്ന ഫെയ്സ്ബുക്കിൽ സജീവമാണ്. ഫെയ്സ്്ബുക്കിൽ പല കമന്റുകളാണ് ഈ എട്ട് മണിക്കൂറിനുള്ളിൽ സ്വപ്ന നൽകിയിട്ടുള്ളത്.

സ്വപ്ന സുരേഷ്
സ്വപ്ന സുരേഷ്

‘ഞാൻ പേടിച്ചു കേട്ടോ’ന്ന് സ്വപ്നയുടെ കമന്റ്. ‘ചേച്ചി പേടിക്കില്ല കൂടെ ഉള്ളത് കേരള ഭരണം അല്ലേ…’ എന്നാണ് ഇതിന് ഒരു വിരുതന്റെ മറുപടി. ഇയാൾക്കും മറുപടി കൊടുക്കുന്നുണ്ട് സ്വപ്ന. ‘അതെ, എന്തേലും സംശയമുണ്ടോ’ എന്നാണ് ഇതിന് സ്വപ്ന നൽകുന്ന ഉത്തരം.

അതേസമയം, സ്വപ്നയുടെ മറ്റൊരു കമന്റും ഇതിനകം ശ്രദ്ധേയമായിട്ടുണ്ട്. അതിൽ, രാജ്യത്തിന്റെ മുതല് വിദേശത്തേക്ക് അല്ലല്ലോ കൊണ്ടുപോയതെന്നും വിദേശത്തു നിന്നും രാജ്യത്തേക്ക് മുതല് കൊണ്ടു വന്നതിൽ എന്ത് നഷ്ടമാണ് നമ്മുടെ രാജ്യത്തിനുള്ളതെന്നുമാണ് ചോദിക്കുന്നത്.