3 തലാഖ് ചൊല്ലി വിവാഹ മോചനം പാടില്ല- ഹരജി സ്വീകരിച്ച് സുപ്രീം കോടതി

3 തവണ തലാഖ് ചൊല്ലി ഭാര്യയുമായി വിവാഹ ബന്ധം വേർപെടുത്തന്ന ഇസ്ളാമിക മത നിയമത്തിനെതിരേ ഉള്ള ഹരജി സുപ്രീം കോടതി ഫയലിൽ സ്വീകരിച്ചു.വാക്കാലോ രേഖാമൂലമോ മൂന്ന് തവണ തലാഖ് ചൊല്ലി ഭാര്യയെ ഏകപക്ഷീയമായി വിവാഹമോചനം ചെയ്യാൻ അനുവദിക്കുന്ന തലാഖ്-ഇ-ഹസൻ എന്ന വ്യക്തി നിയമം ചോദ്യം ചെയ്ത് യു.പിയിലെ മുസ്ളീം സ്ത്രീകൾ ആണ്‌ സുപ്രീം കോടതിയേ സമീപിച്ചത്.മുസ്ലീം വ്യക്തിനിയമപ്രകാരം തലാഖ്-ഇ-ഹസന്റെ സാധുത ചോദ്യം ചെയ്ത് മുസ്ലീം സ്ത്രീകളുടെ ഹർജികൾ പരിഗണിക്കാൻ സുപ്രീം കോടതി സമ്മതിക്കുകയായിരുന്നു.ബേനസീർ ഹീനയുടെ നേതൃത്വത്തി ഏതാനും സ്ത്രീകളാണ്‌ ഹരജികൾ നല്കിയത്.

ഹർജികൾ സിജെഐ ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി എസ് നരസിംഹ, ജെ ബി പർദിവാല എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെ യാണ്‌ പരിഹണിക്കുക.തലാഖ്-ഇ-ഹസൻ‘ എന്നത് വിവാഹമോചന രീതിയുടെ ഭരണഘടനാ സാധുതയെ പൂർണ്ണമായും വെല്ലുവിളിക്കുന്നതായി തോന്നുന്നു എന്ന് ജസ്റ്റീസുമാർ പറഞ്ഞു. വിശദമായ വാദം കേൾക്കേണ്ടതുണ്ട് എന്നും പറഞ്ഞു.

തലാഖ്-ഇ-ഹസൻ’ എന്നത് വിവാഹമോചനത്തിന്റെ ഒരു ഇസ്ളാമിക രീതിയാണ്‌. അതിലൂടെ ഒരു പുരുഷന് മൂന്ന് മാസ കാലയളവിൽ ‘തലാഖ്’ എന്ന വാക്ക് മാസത്തിലൊരിക്കൽ ഉച്ചരിച്ച് വിവാഹബന്ധം വേർപെടുത്താം. തലാഖ്-ഇ-ഹസന്റെ കീഴിൽ, ഈ കാലയളവിൽ സഹവാസം പുനരാരംഭിച്ചില്ലെങ്കിൽ, മൂന്നാം മാസത്തിൽ ‘തലാഖ്’ എന്ന വാക്ക് മുന്നാം വട്ടവും പുരുഷൻ പറയുന്നതോടെ വിവാഹമോചനം ഔപചാരികമാക്കും.ഇത്രയും ലളിതമായി ഭാര്യയേ ഭർത്താവിനു ഉപേക്ഷിക്കാൻ സാധിക്കുകയും നിയമ പരിരക്ഷ കിട്ടുകയും ചെയ്യും. ഈ നിയമം ആണിപ്പോൾ കോടതിയിൽ ചോദ്യം ചെയ്യുക.

വാട്‌സ്ആപ്പ് സന്ദേശങ്ങളുടെ പേരിൽ വിവാഹമോചനം നേടിയെന്ന് യുവതി ഹർജിയിൽ പറയുന്നു. വാടസ്സ്പ്പിലൂടെ വരെ തലാഖ് ചെല്ലുന്നതും കോടതി ഗൗരവമായി വീക്ഷിച്ചു.എല്ലാ ഹർജിക്കാർക്കും ഭരണഘടനാ സാധുതയെ ചോദ്യം ചെയ്യുന്ന പൊതുവായ ആവശ്യം മുസ്ളീം മതത്തിലെ ഈ നിയമം റദ്ദ് ചെയ്യണം എന്നാണ്‌. മുസ്ലീം വ്യക്തിനിയമത്തിൽ ഈ രീതിയിലുള്ള വിവാഹമോചനം മുസ്ളീം സ്ത്രീകളോടുള്ള വിവേചനവും ചൂഷണവും ആണെന്നും മുസ്ളീം ഭാര്യമായ സ്ത്രീകൾ ഹരജിയിൽ പറയുന്നു.