അഫ്ഗാനിൽ ഇരച്ച് കേറി ട്രമ്പിന്റെ വാക്ക് നിറവേറ്റി ബൈഡൺ, കരഞ്ഞ് നിലവിളിച്ച് താലിബാൻ

ലോകത്തേ ഏറ്റവും കൊടും ഭീകരനും 190ഓളം രാജ്യങ്ങൾ കണ്ടാലുടൻ വെടി വെയ്ച്ച് കൊല്ലുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്യുന്ന അൽ-ഖ്വയ്ദ തലവൻ അയ്മൻ അൽ-സവാഹിരിയെ അമേരിക്ക വധിച്ചപ്പോൾ പ്രതിഷേധിച്ച് താലിബാൻ . താലിബാന്റെ മണ്ണിൽ കയറി അമേരിക്കയുടെ സൂപ്പർ നീക്കത്തിൽ ഭയന്ന താലിബാൻ ഭരണകൂടം ഇപ്പോൾ ഇരുന്ന് മോങ്ങി കരയുകയാണ്‌. എങ്ങിനെ ഇത്രയും സുരക്ഷിതമായി തങ്ങൾ ഒളിപ്പിച്ച് ഭീകര നേതാവിനെ ഈച്ച അനക്കം പോലും ഇല്ലാതെ അമേരിക്ക കൊന്നിട്ട് സുരക്ഷിതമായി കടന്നു കളഞ്ഞു എന്നാണ്‌ അഫ്ഗാൻ താലിബാൻ ഇപ്പോൾ ചോദിക്കുന്നത്

കൊന്നത് ലോകത്ത് 10000ത്തിലധികം നിരപരാധികളുടെ മരണത്തിനിറ്റയാക്കിയ ഭീകര തലവനെ ആണേലും യുഎസ് നീക്കത്തെ താലിബാൻ അപലപിച്ചു. ബൈഡന്റെ നേതൃത്വത്തിൽ അഫ്ഗാന്റെ മണ്ണിലെത്തി യുഎസ് പട്ടാളം നടത്തിയ വ്യോമാക്രമണം അംഗീകരിക്കാൻ കഴിയില്ലെന്ന് താലിബാൻ വക്താവ് സബിയുള്ള മുജാഹിദ് വ്യക്തമാക്കി.അൽ-ഖ്വയ്ദ തലവൻ അയ്മൻ അൽ-സവാഹിരിയെ വധിച്ചതിൽ നേരിട്ട് താലിബാൻ ഒന്നും പറയുന്നില്ല എങ്കിലും അമേരിക്ക ഞങ്ങളുടെ മണ്ണിൽ കയറി അനധികൃതമായി വ്യോമാക്രമണം നടത്തി എന്നാണ്‌ താലിബാൻ പറയുന്നത്. എന്നാൽ ഇതിനെതിരേ ഒരു കരച്ചിൽ മാത്രം അല്ലാതെ അമേരിക്കയേ വിരട്ടാനും ഭീഷണിപ്പെടുത്താനും ഒന്നും താലിബാൻ ഭരണകൂടം മുതിർന്നിട്ടില്ല. അമേരിക്കയേ ഭീഷണിപ്പെടുത്തിയാൽ എന്താകും അവസ്ഥ എന്ന് ഭീഷണി ഉയർത്തുന്ന താല്ബാൻ നേതാവിനു നന്നായറിയാം. ബിൻ ലാദന്റെയും ഇപ്പോൾ അൽ സവാഹിരിയുടേയും അവസ്ഥ വരും

അമേരിക്കൻ ഡ്രോണാണ് കാബൂളിൽ ആക്രമണം നടത്തിയത്. ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാൻ ഈ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു. ഇത് അന്താരാഷ്‌ട്ര നിയമങ്ങളുടെയും ദോഹ കരാറിന്റെയും നഗ്നമായ ലംഘനമാണെന്നും താലിബാൻ പ്രതികരിച്ചു.

ഏകദേശം ഒരു വർഷം മുമ്പാണ് അഫ്ഗാൻ ഭരണകൂടത്തെ അട്ടിമറിച്ച് താലിബാൻ ഭീകരർ അധികാരത്തിലേറിയത്. നീണ്ട 20 വർഷമായി അഫ്ഗാനിൽ സൈനിക നടപടികൾ തുടർന്നിരുന്ന അമേരിക്കൻ പട്ടാളം ഇതോടെ രാജ്യത്തേക്ക് മടങ്ങിയിരുന്നു. അമേരിക്കയെ അഫ്ഗാനിൽ നിന്ന് പുറത്താക്കിയത് തങ്ങളുടെ വിജയമാണെന്നും താലിബാൻ വിശ്വസിച്ചു. തുടർന്ന് ഭരണം തുടരുമ്പോഴാണ് അഫ്ഗാനിൽ സ്വതന്ത്രമായി വിഹരിച്ചിരുന്ന അൽ-ഖ്വയ്ദ ഭീകരനെ താലിബാന്റെ മണ്ണിലെത്തി അമേരിക്ക വകവരുത്തിയത്.കാബൂളിലെ ഷെർപൂർ മേഖലയിൽ ശനിയാഴ്ച നടന്ന ഡ്രോൺ ആക്രമണത്തിലൂടെയാണ് ബിൻലാദന്റെ പിൻഗാമിയായിരുന്ന അൽ-ഖ്വയ്ദ തലവൻ അയ്മൻ അൽ-സവാഹിരിയെ അമേരിക്ക വധിച്ചത്. ഇത് യുഎസിന്റെ വിജയമാണെന്ന് പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചിരുന്നു. തന്റെ നിർദേശമനുസരിച്ചാണ് വ്യോമാക്രമണം നടന്നതെന്നും വർഷങ്ങൾ എത്ര പിന്നിട്ടാലും നീതി ലഭിക്കുക തന്നെ ചെയ്യുമെന്നും സബിയുള്ള മുജാഹിദ്  പ്രതികരിച്ചു.

ഇനി കൊല്ലപ്പെട്ട ലോകത്തിനു ഭീഷണിയായ അയ്മൻ അൽ-സവാഹിരി തലവനായ 2 സംഘടനകൾ ഏതെന്ന് ഒന്ന് നോക്കാം. ഒന്ന് അല്ക്വയ്ദയുടെ ലോകത്തേ തലവൻ. അഫ്ഗാനിസ്ഥാനിൽ സോവ്യറ്റ് യൂണിയനുമായി നടന്ന യുദ്ധസമയം ഒളിപ്പോര്‌ നടത്തിയിരുന്ന അഫ്ഗാൻ അറബികൾ ആയിരുന്നു ഈ ഭീകര സംഘടന ഉണ്ടാക്കിയത്.അന്താരാഷ്ട്ര ഭീകര സംഘടനയാണ് അൽ ക്വയിദ.ഐക്യരാഷ്ട്ര സംഘടനയുടെ സുരക്ഷാ കൌൺസിൽ‍ അൽ ഖാഇദയെ ഭീകര പ്രസ്ഥാനങ്ങളുടെ പട്ടികയിലുൾപ്പെടുത്തിയിട്ടുണ്ട്. നിരവധി രാജ്യങ്ങളിൽ ഇത് നിരോധിത സംഘടനയാണ്.അമേരിക്കയിൽ 4 വിമാനങ്ങൾ തട്ടിയെടുത്ത് ലോക വാണിജ്യ കേന്ദ്രത്തിലേക്കും പെന്റ ഗണിലേക്കും ഇടിച്ച് കയറ്റിയപ്പോഴാണ്‌ അല്ക്വയ്ദയുടെ ഭീകര മുഖം ലോകം തിരിച്ചറിയുന്നത്. തുടർന്ന് നടന്ന ഒളിപോയിലും പോരാട്ടത്തിലും 30000ത്തിലേറെ പേർ അഫ്ഗാനിസ്ഥാനിലും മറ്റും ആയി മരിച്ചു.അമേരിക്കക്കും ഇസ്രായേലിനുമെതിരെ സായുധഅട്ടിമറി ശ്രമങ്ങൾ നടത്തുകയാണ് അൽ ഖാഇദയുടെ പ്രഖ്യാപിതമായ ലക്ഷ്യം. സോവിയറ്റ് യൂണിയനെതിരെ രൂപീകരിച്ചു എങ്കിലും ഫലത്തിൽ പിന്നീട് ഇത് ഇസ്രായേലിനും അമേരിക്കക്കും എതിരേ ആയി മാറി.

കൊല്ലപ്പെട്ട അൽ സവാഹിരി നിരോധിത സംഘടനയായ അൽ ജിഹാദിന്റെ തലവൻ കൂടിയാണ്‌. ഇന്ന് ലോകം മുഴുവൻ ഈ ഭീകര സംഘടനയ്ക്ക് വേരുകളും ശാഖ ഉണ്ട്. അൽ ജിഹാദ് ഓരോ സ്ഥലത്തും വെവ്വേറെ പേരിലാണുത്. അൽ കേരള തുടങ്ങിയ ഇസ്ളാമിക പൊളിറ്റിക്കൽ സംഘടനകൾ വരെ അൽ ജിഹാദിന്റെ ഭാഗമാണ്‌ എന്ന് കരുതുന്നു