സ്റ്റാർ മാജിക്ക് താരം തൻവി എസ് രവീന്ദ്രൻ വിവാഹിതയായി, ആശംസകളുമായി ആരാധകർ

പരസ്പരത്തിലെ ജെന്നിഫർ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധ നേടിയ തൻവി എസ് രവീന്ദ്രൻ വിവാഹിതയായി, ദീപ്തി എന്ന നായികാ കഥാപാത്രത്തെ വെല്ലുവിളിച്ച് നിറഞ്ഞ് നിന്ന വില്ലത്തി കഥാപാത്രമായിരുന്ന ജെന്നിഫറായാണ് തൻവി വേഷമിട്ടത്. നെഗറ്റീവ് കഥാപാത്രം ആയിരുന്നിട്ട് കൂടിയും തൻവി മികച്ച രീതിയിലാണ് അത് ചെയ്തത്.

താരത്തിന്റെ വിവാഹം കഴിഞ്ഞെന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്, ഗണേഷാണ് വരൻ. വിവാഹചടങ്ങിനിടയിൽ നിന്നുള്ള കന്യാദാനം ചടങ്ങിൻറെ വീഡിയോ ഇൻസ്റ്റഗ്രാമിൽ തൻവി പങ്കുവെച്ചിട്ടുണ്ട്. ദുബായിൽ പ്രൊജക്റ്റ് മാനേജരായി ജോലി ചെയ്യുന്നയാളാണ് മുംബൈ സ്വദേശിയായ വരൻ ഗണേഷ്. നിരവധിപേർ സോഷ്യൽമീഡിയയിൽ തൻവിക്കും ഗണേഷിനും വിവാഹമംഗളങ്ങളുമായി എത്തിയിട്ടുണ്ട്. ദുബായിൽ വെച്ചായിരുന്നു ഇവരുടെ വിവാഹനിശ്ചയ ചടങ്ങുകൾ ഏതാനും നാളുകൾക്ക് മുമ്പ് നടന്നിരുന്നത്.

ടമാർ പഠാർ, സ്റ്റാർ മാജിക് റിയാലിറ്റി ഷോകളുടേയും ഭാഗമായി തൻവി പേരെടുത്തിട്ടുണ്ട്. എയർ ഹോസ്റ്റസ് ആയിരുന്ന തൻവി മോഡലിംഗ് രംഗത്തു നിന്നാണ് അഭിനയത്തിലേക്കെത്തിയത്. മൂന്നുമണി എന്ന ടെലിവിഷൻ പരമ്പരയിലായിരുന്നു തൻവി ആദ്യമായി അഭിനയിച്ചിരുന്നത്. മൂന്നുമണി, രാത്രിമഴ, ഭദ്ര, പരസ്പരം തുടങ്ങിയ സീരിയലുകളിലാണ് ഇതിനോടകം അഭിനയിച്ചത്