അമ്മക്ക് ഒരു ലക്ഷം രൂപയുടെ ഹിയറിം​ഗ് എയ്ഡ് വാങ്ങി നൽകി താര കല്യാൺ

ടെലിവിഷൻ പ്രേക്ഷകരെ സംബന്ധിച്ച് ഒരു പരിചയപ്പെടുത്തൽ ആവശ്യമില്ലാത്ത കലാകാരിയാണ് താര കല്യാൺ സീരിയലുകളിലൂടെയും സിനിമകളിലൂടെയും നൃത്തവേദികളിലൂടെയെല്ലാം പ്രേക്ഷകർക്ക് സുപരിചിതയായിട്ടുള്ള താര, ഇന്ന് സോഷ്യൽ മീഡിയയിലൂടെ ഏറ്റവും പുതിയ തലമുറയ്ക്ക് കൂടി പ്രിയപ്പെട്ട വ്യക്തിയാണ്. മകൾ സൗഭാഗ്യ വെങ്കിടേഷിനൊപ്പം താര ചെയ്തിട്ടുള്ള വീഡിയോകളെല്ലാം തന്നെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഹിറ്റ് ആണ്. താരത്തിന്റെ അമ്മ സുബ്ബലക്ഷ്മിയും മകൾ സൗഭാഗ്യയും ഒക്കെ മലയാളികൾക്ക് പ്രിയപ്പെട്ടവരാണ്. സൗഭാഗ്യ-അർജുൻ ദമ്പതികളുടെ മകൾ സുദർശനക്കും ആരാധകർ ധാരാളമാണ്.

അമ്മയ്ക്ക് ഒരു സമ്മാനം നൽകിയതിന്റെ വീഡിയോ ആണ് ഏറ്റവും ഒടുവിൽ താര കല്യാൺ പങ്കുവച്ചിരിയ്ക്കുന്നത്. ഏഴ് വർഷത്തോളമായി അമ്മയുടെ കേൾവി ക്രമാധീതമായി കുറഞ്ഞ് വരികയാണ് എന്നാൽ ആശുപത്രിയിൽ ഒന്ന് പോകാനോ, ഡോക്ടറെ കാണാനോ അമ്മ തയ്യാറല്ല. ഒരു സൂചി പോലും തനിക്ക് പേടിയാണ്, കാത് കാണിക്കാനായി ചെന്നാൽ അവർ ഓപ്പറേഷൻ നടത്തുമോ എന്നൊക്കെയാണ് അമ്മയുടെ പേടി. അതുകൊണ്ട് കേൾവികുറവ് ടെസ്റ്റ് ചെയ്യാനോ, അതിന് പറ്റിയ ഹിയറിങ് എയ്ഡ് വാങ്ങി കൊടുക്കാനോ പറ്റുന്നില്ല.

അവസാനം താര കല്യാൺ ഒരു അടവ് എടുത്തു. കഴുത്തിന് സർജറി കഴിഞ്ഞു നിൽക്കുന്ന താര കല്യാണിന് എല്ലാ മാസവും റിവ്യു ചെയ്യാനായി പോകേണ്ടതുണ്ട്. ആ പേരും പറഞ്ഞ് അമ്മയെയും കൂട്ടി ആശുപത്രിയിൽ പോകുകയായിരുന്നു. പക്ഷെ അവിടെ എത്തും വരെ തന്നെ കാണിക്കാനാണ് വന്നത് എന്ന് അമ്മയ്ക്ക് അറിയില്ലായിരുന്നു. ഡോക്ടർ പരിശോധിക്കുമ്പോൾ തന്റെ പേടിയും അവസ്ഥയും എല്ലാം അമ്മ പറഞ്ഞു. ടെസ്റ്റ് ചെയ്തതിന് ശേഷം ട്രയൽ ചെയ്യുന്നതിന്റെ ഭാഗമായി ഒരു ഹിയറിങ് എയ്ഡ് വച്ചപ്പോൾ നന്നായി കേൾക്കാം എന്ന് അമ്മ പറയുന്നു. ഒരു ലക്ഷം രൂപയുടെ ഹിയറിങ് എയ്ഡ് ആണ് അമ്മയ്ക്ക് വച്ചുകൊടുത്തത്.