വിവാഹ വാർഷിക ദിനത്തിൽ അച്ഛനെഴുതുന്ന കത്ത് അമ്മക്ക് നൽകി സൗഭാ​ഗ്യ, സർപ്രൈസ് കണ്ട് കരഞ്ഞ് താര കല്യാൺ‌

ടെലിവിഷൻ പ്രേക്ഷകരെ സംബന്ധിച്ച് ഒരു പരിചയപ്പെടുത്തൽ ആവശ്യമില്ലാത്ത കലാകാരിയാണ് താര കല്യാൺ സീരിയലുകളിലൂടെയും സിനിമകളിലൂടെയും നൃത്തവേദികളിലൂടെയെല്ലാം പ്രേക്ഷകർക്ക് സുപരിചിതയായിട്ടുള്ള താര, ഇന്ന് സോഷ്യൽ മീഡിയയിലൂടെ ഏറ്റവും പുതിയ തലമുറയ്ക്ക് കൂടി പ്രിയപ്പെട്ട വ്യക്തിയാണ്. മകൾ സൗഭാഗ്യ വെങ്കിടേഷിനൊപ്പം താര ചെയ്തിട്ടുള്ള വീഡിയോകളെല്ലാം തന്നെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഹിറ്റ് ആണ്. താരത്തിന്റെ അമ്മ സുബ്ബലക്ഷ്മിയും മകൾ സൗഭാഗ്യയും ഒക്കെ മലയാളികൾക്ക് പ്രിയപ്പെട്ടവരാണ്. സൗഭാഗ്യ-അർജുൻ ദമ്പതികളുടെ മകൾ സുദർശനക്കും ആരാധകർ ധാരാളമാണ്.

താര കല്യാണിന്റെ വിവാ​ഹ വാർഷികമായിരുന്നു കഴിഞ്ഞ ദിവസം. വിവാഹ വാർഷിക ദിനത്തിൽ ഹൃദയ സ്പർശിയായ ഒരു സമ്മാനം മകൾ സൗഭാ​ഗ്യ താര കല്യാണിന് നൽകിയിരിക്കുകയാണ്. സൗഭാ​ഗ്യയാണ് മനോഹരമായ വീഡിയോ സോഷ്യൽമീഡിയ വഴി പങ്കുവെച്ചത്. വർഷങ്ങൾക്ക് മുമ്പ് നടന്ന വിവാഹത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ച് താര കല്യാണും വിവാഹ വാർഷിക ദിനത്തിൽ കുറിപ്പ് പങ്കുവെച്ചിരുന്നു.

ഒരു സ്വർണ്ണ വളയാണ് സൗഭാ​ഗ്യ താര കല്യാണിന് വിവാഹ വാർഷിക സമ്മാനമായി നൽകിയത്. ഒപ്പം തന്റെ അച്ഛൻ ജീവിച്ചിരുപ്പുണ്ടായിരുന്നുവെങ്കിൽ എഴുതി കൊടുക്കാൻ സാധ്യതയുള്ള തരത്തിൽ ഒരു കത്തും അമ്മയ്ക്ക് വേണ്ടി സൗഭാ​ഗ്യ തന്നെ എഴുതി സമ്മാനത്തിനൊപ്പം കൊടുത്തിരുന്നു. അച്ഛന്റെ വേർപാടിന് ശേഷം അമ്മയോട് അച്ഛൻ പറയുന്നത് പോലെ പല കാര്യങ്ങളും താൻ പറയാറുണ്ടെന്നും അതെല്ലാം കേൾക്കുമ്പോൾ അമ്മയുടെ സന്തോഷം മുഖത്ത് കാണാമെന്നും സൗഭാ​ഗ്യ പറഞ്ഞു.

ഇരുപത്തിയാറ് വർഷം ഒരുമിച്ചുള്ള കൂട്ടുകെട്ട് (1991 ജനുവരി 21 മുതൽ 2017 ജൂലൈ 30 വരെ). കെല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വെച്ചാണ് ഞങ്ങൾ വിവാഹിതരായത്.’ ‘അതിൽ നിന്നും എനിക്ക് ലഭിച്ച ഏറ്റവും വലിയ സമ്മാനമായിരുന്നു സൗഭാഗ്യ. ഇപ്പോൾ അത് സുധാപ്പൂവാണ്. ശ്രീ പത്മനാഭ സ്വാമിയുടെ അനുഗ്രഹത്തിന് നന്ദി. നിങ്ങളുടെ താമര പാദങ്ങളാണ് എപ്പോഴും എന്റെ ശരണാഗതി’ എന്നാണ് താരകല്യാൺ വിവാഹ വാർഷിക ദിനത്തിൽ കുറിച്ചത്.