അതിർത്തി കാക്കുന്ന ധീരന്മാർ, സേനയിലെ 55 ഉദ്യോഗസ്ഥർക്ക് സർവീസ് മെഡലുകൾ സമ്മാനിച്ചു

ന്യൂഡൽഹി. അതിർത്തി കാകുന്ന ധീരതയ്ക്ക് രാഷ്‌ട്രപതിയുടെ വിശിഷ്ടാ സേവാ മെഡൽ.നാല് ജവാന്‍മാര്‍ക്ക് മരണാനന്തര ബഹുമതിയായി കീര്‍ത്തി ചക്ര നല്‍കി ആദരിക്കും. സിആര്‍പിഎഫിലെ സൈനികരായിരുന്ന ദിലീപ് കുമാര്‍ ദാസ്, രാജ്കുമാര്‍ യാദവ്, ബബ്ലു രാഭ, ശംഭു റോയ് എന്നിവര്‍ക്കാണ് മരണാനന്തര കീര്‍ത്തിചക്ര. 2021ല്‍ ഛത്തീസ്ഗഢില്‍ മാവോയിസ്റ്റുകളുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച സേനാംഗങ്ങളാണ് നാലുപേരും.

സുരക്ഷാ സേനയിലെ 55 ഉദ്യോഗസ്ഥർ സർവീസ് മെഡലുകൾക്ക് അർഹരായി. നാല് ധീരതയ്‌ക്കുള്ള മെഡൽ, 5 സ്തുത്യർഹ സേവനത്തിനുള്ള രാഷ്‌ട്രപതിയുടെ മെഡൽ, വിശിഷ്ട സേവനത്തിനുള്ള 46 പോലീസ് മെഡൽ എന്നിവയാണ് ബിഎസ്എഫ് നേടിയിരിക്കുന്നത്.

എസ് ഐ അനുരാഗ് രഞ്ജൻ, എച്ച് എസ് ഐ അബ്ദുൾ ഹമീദ്, സി ടി അമർജീത് സിംഗ്, എസ് ഐ ടി നവ്‌ജോത് സിംഗ് എന്നിവർക്കാണ് ധീരതയ്‌ക്കുള്ള പോലീസ് മെഡൽ ലഭിച്ചത്. ആയുഷ് മണി തിവാരി, ഐജി, അസീസ് വ്യാസ്, ഡിഐജി, അശ്വനി കുമാർ ശർമ, ഡിഐജി, പുഷ്‌പേന്ദ്ര സിങ് റാത്തോഡ്, ഡിഐജി, ഇൻസ്‌പെക്ടർ ബസ്തി റാം നെഹ്‌റ എന്നിവരാണ് രാഷ്‌ട്രപതിയുടെ പോലീസ് മെഡലുകൾക്ക് അർഹരായത്.

ധീരതയ്‌ക്കുള്ള പോലീസ് മെഡൽ സ്വന്തമാക്കിയ എസ്ഐ അനുരാഗ് രഞ്ജൻ മാതൃകാപരമായ നിരവധി പ്രവർത്തനങ്ങൾ രാജ്യത്തിനായി നടത്തിയിട്ടുണ്ട. ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറാൻ ശ്രമിച്ച ഭീകരരെ ഇല്ലാതാക്കുന്നതിന് രൂപികരിച്ച പട്രോളിംഗ് കം ആംബുഷ് ടീമിന് നേതൃത്വം നൽകുന്നതിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചിരുന്നു. എച്ച്എസ്‌ഐ അബ്ദുൾ ഹമീദ്, സി ടി അമർജീത് സിംഗ്, എസ് ഐ ടി നവ്‌ജോത് സിംഗ് എന്നിവരും ഭീകരരുമായി ഏറ്റുമുട്ടി വെല്ലുവിളികൾ തരണം ചെയ്യുകയും ചെയ്തവരാണ്.