വിറകുപുരയുടെ ഭിത്തി ഇടിഞ്ഞ് തലയിൽ വീണ് എട്ട് വയസ്സുകാരൻ മരിച്ചു

പഴയ വിറകുപുരയുടെ ഭിത്തി ഇടിഞ്ഞു തലയിൽ വീണ് കോട്ടയം പാലായിൽ ഉള്ളനാട് ഒഴുകുപാറ വേലിക്കകത്ത് ബിൻസിന്റെ മകൻ എട്ടു വയസ്സുകാരൻ പോൾവിൻ മരിച്ചു

ശോച്യാവസ്ഥയിലായിരുന്ന പഴയ വിറകുപുരയോടു ചേർന്ന് കുട്ടികൾ കളിക്കുന്നതിനിടെ ഭിത്തി ഇടിഞ്ഞുവീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന സഹോദരങ്ങൾ ഓടിമാറി. ശനിയാഴ്ച രാവിലെ 10.45-നായിരുന്നു അപകടം.

കുട്ടികളുടെ നിലവിളി കേട്ട് അയൽവാസികൾ ഓടിയെത്തി ഭിത്തിക്കടിയിൽനിന്ന് കുട്ടിയെ പുറത്തെടുത്ത് പാലായിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമ്മ: റോസിലി, സഹോദരങ്ങൾ: അശ്വിൻ, എഡ്‌വിൻ