വൈദീകനേ കാണാനില്ല തിരുനാൾ മുടങ്ങി അരമനയിൽ പൂട്ടിയിട്ടെന്ന് വിശ്വാസികൾ

തിരുനാളിനിടെ വൈദീകനേ കാണാതെ പോയി. ഇതോടെ ഇടവക തിരുനാൾ മുടങ്ങി. തിരുവനന്തപുരം മാവിളക്കടവ് മേരിവിയാനി പളളിയിലെ ഫാ.ക്രിസ്റ്റിനെയാണ്‌ കാണാതായത്. വിശ്വാസികൾ പറയുന്നത് ബിഷപ്പുമായി ഒരു ചർച്ചക്ക് പോയതാണ്‌ ഫാർ ക്രിസ്തിൻ. തുടർന്ന് വൈദീകനെ ബിഷപ്പ് ഹൗസിൽ പൂട്ടിയിട്ടിരിക്കുന്നു എന്നാണ്. വൈദീകനെ തിരുനാളിനിടെ സ്ഥലം മാറ്റി എന്നും ഇപ്പോൾ ഞങ്ങൾക്ക് വൈദീകൻ ഇല്ലാത്ത അവസ്ഥ എന്നും വിശ്വാസികൾ കർമ ന്യൂസിനോട് പറഞ്ഞു

തിരുനാൾ ഇന്ന് അവസാനിക്കേണ്ടതാണ്‌ അതിനിടെയാണ്‌ ശനിയാഴ്ച്ച മുതൽ തിരുനാൾ മുടങ്ങിയത്. മേലധികാരികൾ തലമറന്ന് എണ്ണ തേയ്ക്കുന്നു എന്നും വിശ്വാസികൾ പറയുന്നു.100 കണക്കിന് വിശ്വാസികൾ ബിഷപ്പ് ഹൗസിലേക്ക് തളളിക്കയറി പ്രതിഷേധിക്കുകയായിരുന്നു. ദിവസങ്ങൾക്ക് മുമ്പ് തിരുനാളുകളിൽ പാലിക്കേണ്ട മാർഗ്ഗ നിർദേശങ്ങൾ രൂപത നലകിയിരുന്നു ഇത് ലഘിച്ചെന്നാരോപിച്ചാണ് വൈദികനെ തിരുനാൾ നടക്കുന്ന ദിവസം തന്നെ ബിഷപ്പ് സ്ഥലം മാറ്റിയത്. ഇതാണ് വിശ്വാസികളുടെ പ്രതിഷേധത്തിന് കാരണം.

എന്നാൽ പളളിയിൽ ഡിജെപാർട്ടി നടത്തിയന്നാണ് ബിഷപ്പ്സ് ഹൗസ് പറയുന്നത്. പളളിയുടെ വിശ്വാസത്തിന് വിപരിതമായി നടക്കുന്ന കാര്യങ്ങൾ ഒരിക്കലും അനുവദിക്കില്ലന്നെും തിരുനാൾ നടക്കുന്നതിനാൽ സഹ വികാരിയെ കാര്യങ്ങൾ നടപ്പിലാക്കാൻ രൂപത നിർദേശിച്ചിട്ടുണ്ടെന്നും ബിഷപ് ഹൗസിൽ നിന്ന് അറിയിച്ചു. അതേസമയം മാറ്റിയ വികാരിയെ വീണ്ടും നിയമികാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്നാണ് വിശ്വാസികളുടെ നിലപാട്