കാട്ടിൽ അതിക്രമിച്ച് കയറി, കാട്ടാനയെ ഭയപ്പെടുത്തി ഓടിച്ചു വ്‌ളോഗർക്കെതിരെ കേസ്

കൊല്ലം റിസർവ് വനത്തിൽ അതിക്രമിച്ച്‌ കയറി വീഡിയോ പകർത്തിയ വനിതാ വ്ലോഗർക്ക് എതിരെ കേസ്. വ്ലോഗർ അമലാ അനുവിനെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. കൊല്ലം അമ്പഴത്തറ റിസർവ് വനത്തിൽ അതിക്രമിച്ച്‌ കയറി ഇവർ ദൃശ്യങ്ങൾ പകർത്തുകയും വീഡിയോ യുട്യബിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. ഈ വീഡിയോ പരിശോധിച്ച ശേഷമാണ് വനംവകുപ്പിന്റെ നടപടി.

വനത്തിനുള്ളിലെ വ്‌ലോഗ് ഷൂട്ട് ചെയ്തിരുന്നു. ഹെലിക്യാം ഉപയോഗിച്ച് കാട്ടാനയുടെ ദൃശ്യങ്ങൾ അമല അനു പകർത്തിയെന്നാണ് വനം വകുപ്പ് പറയുന്നത്. കാട്ടിൽ അതിക്രമിച്ച്‌ കയറിയതിന് പുറമേ കാട്ടാനയെ ഭയപ്പെടുത്തി ഓടിച്ചു, ഹെലിക്യാം ഉപയോഗിച്ച്‌ കാട്ടാനയുടെ ദൃശ്യങ്ങൾ പകർത്തി തുടങ്ങിയ കുറ്റങ്ങൾ ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്. ഇവർ യൂട്യൂബിൽ അപ്ലോഡ് ചെയ്ത വീഡിയോ പരിശോധിച്ചാണ് വനം വകുപ്പ് കേസ് എടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസ്.

വന്യജീവി സംരക്ഷണ നിയമപ്രകാരം മൂന്ന് മുതൽ ഏഴ് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ഒളിവിൽ പോയ ഇവരെ കണ്ടെത്തി അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങൾ ആരംഭിച്ചതായി വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.