ത്രിദിന സന്ദര്‍ശനത്തിനായി യുഎഇ വിദേശകാര്യ മന്ത്രി ഇന്ത്യയിലെത്തി

ത്രിദിന സന്ദര്‍ശനത്തിനായി യുഎഇ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുള്ള ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഇന്ത്യയിലെത്തി ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനും സാമ്പത്തിക, സാംസ്‌കാരിക മേഖലകളില്‍ കൂടുതല്‍ സഹകരണം ഉറപ്പിക്കുകയുമാണ് സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം.

പ്രധാനമന്ത്രി നരേന്ദ്രമോദി, വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ എന്നിവരുമായി ഷെയ്ഖ് അബ്ദുള്ള ബിന്‍ സായിദ് അല്‍ നഹ്യാന്‍ കൂടിക്കാഴ്ച നടത്തും. യുഎഇയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സംഘവും അദ്ദേഹത്തോടൊപ്പമുണ്ടാവും. ഇന്ത്യയുടെ ഏറ്റവും വലിയ മൂന്നാമത്തെ വ്യാപാര പങ്കാളി കൂടിയായ യുഎഇയുമായി ശക്തമായ സൗഹൃദമാണ് ഇന്ത്യക്കുള്ളത്.