യുഎപിഎ നിയമപ്രകാരം കശ്മീരിലെ തെഹ്‌രീക് ഇ ഹുറീയത്തിനെ നിരോധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ന്യൂഡല്‍ഹി. യുഎപിഎ നിയമപ്രകാരം തെഹ്രീക് ഇ ഹുറിയത്തിനെ നിരോധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ജമ്മുകശ്മീരിലെ നിഘടനവാദി സംഘടനയാണ് നിരോധിക്കപ്പെട്ട തെഹ്രീക് ഇ ഹുറിയത്ത്.

സംഘനട കശ്മീരില്‍ ഇസ്ലാമിക നിയമം നടപ്പാക്കണമെന്നും ഇന്ത്യയില്‍ നിന്നും കശ്മീരിനെ വേര്‍പ്പെടുത്തി മറ്റൊരു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് പ്രവര്‍ത്തിച്ചതിന്റെ അടിസ്ഥാനത്തിലാണ് നിരോധനം. സംഘടമ കശ്മീരിനെ ഇന്ത്യയില്‍ നിന്നും വിഘടിപ്പിക്കാന്‍ ശ്രമിച്ചതായി ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.

ഇന്ത്യാവിരുദ്ധ സമീപനങ്ങളോടും ഭീകരവാദപ്രവർത്തനങ്ങളോടും സഹിഷ്ണുത പുലർത്തരുതെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നയത്തിന് കീഴിൽ രാജ്യത്തിനെതിരെ പ്രവർത്തിക്കുന്ന ഏതൊരു വ്യക്തിയെയും സംഘടനയേയും തടയുമെന്ന് അമിത് ഷാ പറഞ്ഞു.