വീണ ജോര്‍ജിന്റെ വാഹനം അപകടത്തില്‍പ്പെട്ടു

ആറന്മുളയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണ ജോര്‍ജിന്റെ വാഹനം അപകടത്തില്‍പ്പെട്ടു. വീണയെയും ഡ്രൈവറെയും പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കുകള്‍ സാരമല്ലെന്നാണ് വിവരം.

സെന്റ് പീറ്റേഴ്സ് ജംഗ്ഷന് അടുത്തുവച്ചായിരുന്നു അപകടം. വീണ സഞ്ചരിച്ച കാറുമായി മറ്റൊരു കാര്‍ കൂട്ടിയിടിക്കുകയായിരുന്നു. അമിത വേഗതയിലായിരുന്നു കാര്‍ എന്നാണ് വിവരം. അപകടത്തില്‍ വീണയുടെ തല കാറിലിടിച്ച് ചെറുതായി പരുക്കേറ്റിട്ടുണ്ട്.