മൊബൈൽ മോർച്ചറിയിൽ കിടക്കാൻ പറഞ്ഞപ്പോൾ കവിയൂർ പൊന്നമ്മ പറഞ്ഞ മറുപടികേട്ട് ഞെട്ടിപ്പോയി-വിജി തമ്പി

മലയാളത്തിൽ നിരവധി ഹിറ്റുകളൊരുക്കിയ സംവിധായകനാണ് വിജി തമ്പി.തന്റെ കലാ ജീവിതത്തിനിടയിൽ ഒരിക്കലും മറക്കാൻ കഴിയാത്ത അനുഭവം പങ്കുവയ്ക്കുകയാണ് വിജി തമ്പി.കവിയൂർ പൊന്നമ്മ തന്നോട് പറഞ്ഞ വാക്കുകൾ ഒരു സംവിധായകൻ എന്ന നിലയിൽ വിസ്മരിക്കാൻ കഴിയാത്തതാണെന്നും എക്സിപീരിയൻസ് ആയിട്ടുള്ള മറ്റേതൊരു നടിയും ചെയ്യാത്ത കാര്യമാണ് പൊന്നമ്മ ചെയ്തതെന്നും വിജി തമ്പി പറയുന്നു

വാക്കുകൾ ഇങ്ങനെ,ഞാൻ അമ്മ എന്ന ഒരു ടെലിവിഷൻ സീരിയൽ ചെയ്യുമ്പോൾ കവിയൂർ പൊന്നമ്മ എന്ന അഭിനേത്രി ചെയ്ത ഒരു കാര്യം ഒരിക്കലും വിസ്മരിക്കാൻ കഴിയാത്തതാണ്.പൊന്നമ്മ ചേച്ചി മരിക്കുന്നതാണ് അതിന്റെ അവസാനംമകൻ പുറത്തു നിന്ന് വരുന്നത് കൊണ്ട് മൊബൈൽ മോർച്ചറിയിൽ വച്ചിരിക്കുന്ന ഷോട്ട് എടുക്കണം

എനിക്കത് പൊന്നമ്മ ചേച്ചിയോട് പറയാൻ മടിയുണ്ടായിരുന്നു.അത്രയും സീനിയർ ആയിട്ടുള്ള ഒരു നടിയോട് മൊബൈൽ മോർച്ചറിയിൽ കിടക്കാൻ എങ്ങനെ പറയും എന്ന ചിന്തയായിരുന്നു.ഒടുവിൽ ആർട്ട് ഡയറക്ടറോട് കാര്യം പറഞ്ഞു.ഫ്രഷ്‌ ആയിട്ടുള്ള ഒരു മൊബൈൽ മോർച്ചറി സംഘടിപ്പിക്കണമെന്ന്,പക്ഷേ കിട്ടിയത് ഉപയോഗിച്ച മൊബൈൽ മോർച്ചറിയായിരുന്നു.ഞാൻ അത് മടിച്ചു മടിച്ചു പൊന്നമ്മ ചേച്ചിയോട് പറഞ്ഞപ്പോൾ,എന്നെ ഞെട്ടിക്കുന്ന മറുപടിയാണ്‌ ചേച്ചി പറഞ്ഞത്.അതിനെന്താ എന്നായാലും ഇതിനുള്ളിൽ ഒരു ദിവസം കിടക്കേണ്ടതല്ല അതിലൊന്നും വലിയ കാര്യമില്ല ആ ഒരു എക്സ്പീരിയൻസ് എനിക്ക് മറക്കാൻ കഴിയാത്തതാണ്