വിന്‍സി അലോഷ്യസ് ബിഗ്‌ബോസിലേക്ക്, വാര്‍ത്തയ്ക്ക് പിന്നിലെ സത്യാവസ്ത വ്യക്തമാക്കി നടി

ബിഗ് ബോസ് മലയാളം സീസണ്‍ 3 പ്രഖ്യാപിച്ചത് മുതല്‍ മത്സരാര്‍ത്ഥികള്‍ ആരൊക്കെ ആയിരിക്കും എന്നത് സംബന്ധിച്ച് വലിയ ചര്‍ച്ചകളാണ് നടക്കുന്നത്. സോഷ്യല്‍ മീഡയയില്‍ നിരവധി സിനിമ താരങ്ങളുടെയും മറ്റും പേരുകള്‍ പ്രചരിക്കുന്നുണ്ട്. ടെലിവിഷന്‍ ഷോയിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടി വിന്‍സി അലോഷ്യസ് ബിഗ്‌ബോസില്‍ സീസണ്‍ 3ല്‍ മത്സരിക്കുന്നു എന്ന വാര്‍ത്തകളും പ്രചരിക്കുന്നുണ്ട്. ഈ വിഷയത്തില്‍ വിന്‍സി തന്നെ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ്. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് വിന്‍സിയുടെ പ്രതികരണം.

ബിഗ്‌ബോസിലേക്ക് തനിക്ക് ക്ഷണം ലഭിച്ചിട്ടില്ലെന്നും തനിക്ക് ബിഗ്‌ബോസുമായി ഒരു ബന്ധവുമില്ലെന്നും വിന്‍സി പറഞ്ഞു. തന്നെ ബിഗ്‌ബോസില്‍ നിന്ന് ഒരാളു പോലും വിളിച്ചിട്ടില്ല എന്നും ‘ബിഗ്‌ബോസിന്റെ അടുത്ത സീസണിലേക്ക് ഉണ്ടല്ലേ’ എന്ന് തന്നോട് പലരും നേരിട്ടും ചോദിച്ചിരുന്നതായും വിന്‍സി പറയുന്നു.

വിന്‍സി ഇപ്പോള്‍ തന്റെ ചിത്രങ്ങളുടെ റിലീസ് കാത്തിരിക്കുകയാണ്. പൃഥ്വിരാജ് നായകനാകുന്ന ജനഗണമനയാണ് ഒരു ചിത്രം. മറ്റൊന്ന് നിവിന്‍ പോളി നായകനാകുന്ന കനകം കാമിനി കലഹം. കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന ഭീമന്റെ വഴിയാണ് ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്ന മറ്റൊരു ചിത്രം.