വിഷു ആശംസ പങ്കിട്ട് മോഹൻലാലും മമ്മൂട്ടിയും

കണിയൊരുക്കിയും കൈനീട്ടം നൽകിയും വിഷു അഘോഷത്തിൽ കേരളം. ഉണ്ണിക്കണ്ണനെ കണികണ്ട് നാടെങ്ങും ഇന്ന് വിഷു ആഘോഷത്തിൻ്റെ ലഹരിയിലേക്ക് കടന്നു. കാർഷികസമൃദ്ധിയിലേക്കും ഐശ്വര്യത്തിലേക്ക് കൺതുറക്കുന്ന വിഷു ദിനത്തിൽ സംസ്ഥാനത്തെ എല്ലാ ക്ഷേത്രങ്ങളിലും വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വിവിധ ക്ഷേത്രങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

സമൂഹമാധ്യമങ്ങളിലും മറ്റും നിറയുന്നതും വിഷു ആഘോഷങ്ങളുടെ ചിത്രങ്ങളാണ്. ഇപ്പോൾ സമൂഹ മാധ്യമങ്ങൾ കൈയ്യടിക്കിയിരിക്കുകയാണ് മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായ താരരാജാക്കന്മാർ. നടൻ മോഹൻലാലും മമ്മൂട്ടിയും പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. മമ്മൂട്ടി, മോഹൻലാൽ, സുരേഷ്ഗോപി, ടോവിനോ, ജയറാം, തുടങ്ങി നിരവധി താരങ്ങളാണ് വിഷു ആശംസകളുമായി എത്തിയിരിക്കുന്നത്.

വീടുകളിൽ കണികണ്ട് പിന്നാലെ ക്ഷേത്രങ്ങളിലെത്തി പ്രാർഥനയും വഴിപാടും നടത്തുന്നതോടെ സമ്പൽ സമൃദ്ധിയുടെ പ്രതീക്ഷ കൂടിയായ വിഷുവിൻ്റെ ആഘോഷം ആരംഭിക്കുകയാണ്. മേടമാസത്തിലെ വിഷുപ്പുലരിയിൽ കാണുന്ന കണിയുടെ പുണ്യവും സൗഭാഗ്യവും വർഷം മുഴുവൻ ഒപ്പമുണ്ടാകുമെന്നാണ് വിശ്വാസം. സമ്പന്നമായ കാർഷിക പാരമ്പര്യത്തിന്റെ ആഘോഷവും അടയാളപ്പെടുത്തലും കൂടിയാണ് വിഷു.