വിശ്വഹിന്ദു പരിഷത്ത് നേതാവ് വികാസ് പ്രഭാകർ കുത്തേറ്റു മരിച്ചു

രൂപ്നഗർ ; പഞ്ചാബിൽ വിശ്വഹിന്ദു പരിഷത്ത് നേതാവ് വികാസ് പ്രഭാകർ കുത്തേറ്റു മരിച്ചു. ആനന്ദ്പൂർ സാഹിബ് ജില്ലയിലെ നംഗൽ പ്രദേശത്തെ കടയിലാണ് വികാസ് പ്രഭാകറിനെ മരിച്ച നിലയിൽ കണ്ടെത്തിയത് . കടയിലെ സഹായിയാണ് ചോരപുരണ്ട നിലയിൽ കിടക്കുന്ന വികാസിനെ കണ്ടെത്തിയത്.

തുടർന്ന് നാട്ടുകാർ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല .മൂർച്ചയേറിയ ആയുധം കൊണ്ട് വികാസിന്റെ തലയിൽ പലതവണ അടിച്ചിട്ടുണ്ട്. മുറിവിൽ നിന്നുള്ള അമിത രക്തസ്രാവമാണ് മരണകാരണമെന്ന് പറയുന്നു.

സ്‌കൂട്ടറിൽ രണ്ട് പേർ വികാസിന്റെ കടയ്‌ക്ക് സമീപം എത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട് . ഇരുവരിൽ ഒരാൾ സ്‌കൂട്ടറിൽ ഇരിക്കുന്നതും മറ്റൊരാൾ വികാസിന്റെ കടയ്‌ക്കുള്ളിൽ കയറി കുറച്ച് സമയത്തിന് ശേഷം പുറത്തേക്ക് വരുന്നതും ദൃശ്യങ്ങളിൽ കാണാം.