വിവാദ ചിത്രം തിരുകിക്കയറ്റി മനോരമ ചതിച്ചു; മനോരമയുടെ ദ വീക്കിന് കത്തയച്ച് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗം vivek debroy

ന്യൂദല്‍ഹി: തന്റെ ലേഖനത്തിനിടെ ഹിന്ദു ദൈവങ്ങളെ അധിക്ഷേപിക്കുന്ന ചിത്രം മലയാള മനോരമ കമ്പനി തിരുകി കയറ്റിയെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയുടെ തലവന്‍. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയുടെ തലവനായ ബിബേക് ദെബ്രോയ് കാളിയെക്കുറിച്ച് എഴുതിയ ലേഖനത്തിനിടയിലാണ് ശിവനെയും കാളിയെയും അധിക്ഷേപിച്ചുകൊണ്ടുള്ള ചിത്രം ദ വീക്ക് തിരുകി കയറ്റിയത്. ദി വീക്ക് എഡിറ്റര്‍ ഫിലിപ്പ് മാത്യുവിന് അയച്ച കത്തിലാണ് ബിബേക് ദെബ്രോയ് ഇക്കാര്യം വ്യക്തമാക്കിയത്. ഇനി മലയാള മനോരമയുടെ പ്രസിദ്ധീകരണമായും സഹകരിക്കില്ലെന്നും ദ വീക്കുമായുള്ള ബന്ധം അവസാനിപ്പിക്കുകയണെന്നും അദേഹം വ്യക്തമാക്കി.

ഞാന്‍ ഏഴുതിയ ലേഖനത്തിന്റെ ഉള്ളടക്കവും അവര്‍ അതിന് നല്‍കിയ ചിത്രവും തമ്മില്‍ നേരിയ ഒരു ബന്ധം പോലുമില്ല, ഈ ചിത്രം മനപൂര്‍വ്വം പ്രകോപിപ്പിക്കാന്‍ തന്നെ തിരഞ്ഞെടുത്തതാണ് ബിബേക് ദെബ്രോയ് ഫിലിപ്പ് മാത്യുവിന് അയച്ച കത്തില്‍ വ്യക്തമാക്കി. അതേസമയം, ഹിന്ദുദൈവങ്ങളെ മാധ്യമങ്ങളിലൂടെ അപമാനിച്ചതിന് മലയാള മനോരമ കമ്പനിക്കെതിരെ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ കേസെടുത്തു. ദ വീക്ക് ഹൈന്ദവ വികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് മുന്‍ ഭാരതീയ ജനതാ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് പ്രകാശ് ശര്‍മയുടെ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. &ിയുെ;കാണ്‍പൂരിലെ കോട്വാലി പോലീസ് മനോരമയ്ക്കും വീക്കിനുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. യുപിയിലെ മറ്റു സ്റ്റേഷനുകളിലും സമാന പരാതികള്‍ എത്തിയിട്ടുണ്ട്.

മനോരമ കമ്പനിയെ ഒന്നാം പ്രതിയാക്കിയും ദ വീക്ക് എഡിറ്ററെ രണ്ടാം പ്രതിയാക്കിയുമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതിലും ഉടനെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 295 എ (മതവികാരങ്ങളെ പ്രകോപിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ള ബോധപൂര്‍വവും ദുരുദ്ദേശ്യപരവുമായ പ്രവൃത്തികള്‍) പ്രകാരമാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ (ഈസ്റ്റ്) പ്രമോദ് കുമാര്‍ പറഞ്ഞു. നിരവധി പരാതികള്‍ ഉയര്‍ന്നതിനാല്‍ കുറ്റങ്ങള്‍ പരിശോധിച്ച് നടപടിയെടുക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.