പോളിംഗ് ശതമാനം അമ്പത് കടന്നു; ചിലയിടങ്ങളില്‍ സംഘര്‍ഷം

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ടു​പ്പി​ല്‍ ക​ന​ത്ത പോ​ളിം​ഗ്. ഒ​ടു​വി​ല്‍ ല​ഭി​ക്കു​ന്ന വി​വ​രം അ​നു​സ​രി​ച്ച്‌ പോ​ളിം​ഗ് ശ​ത​മാ​നം അ​ന്പ​ത് ക​ട​ന്നു. എ​ല്ലാ ജി​ല്ല​ക​ളി​ലും ഗ്രാ​മ-​ന​ഗ​ര വ്യ​ത്യാ​സ​മി​ല്ലാ​തെ വോ​ട്ട​ര്‍​മാ​രു​ടെ നീ​ണ്ട ക്യൂ​വാ​ണ് പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ല്‍ ദൃ​ശ്യ​മാ​യ​ത്. ഉ​ച്ച​യ്‌​ക്ക് ഒ​ന്നോ​ടെ ത​ന്നെ പോ​ളിം​ഗ് ശ​ത​മാ​നം 50 ക​ട​ന്നു.

ക​ണ്ണൂ​രി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ പോ​ളിം​ഗ് ശ​ത​മാ​നം (53.55), തൃ​ശൂ​ര്‍ ര​ണ്ടാം സ്ഥാ​ന​ത്ത് നി​ല്‍​ക്കു​ന്നു (52.01). ഇ​ടു​ക്കി​യി​ലാ​ണ് ഏ​റ്റ​വും കു​റ​വ് (42.45). ചി​ല​യി​ട​ങ്ങ​ളി​ല്‍ ഒ​റ്റ​പ്പെ​ട്ട സം​ഘ​ര്‍​ഷ​ങ്ങ​ള്‍ ഉ​ണ്ടാ​യ​തൊ​ഴി​ച്ചാ​ല്‍ വോ​ട്ടെ​ടു​പ്പ് പൊ​തു​വി​ല്‍ സ​മാ​ധാ​ന​പ​ര​മാ​ണ്. രാ​വി​ലെ ചി​ല കേ​ന്ദ്ര​ങ്ങ​ളി​ല്‍ യ​ന്ത്ര​ത്ത​ക​രാ​ര്‍ മൂ​ലം വോ​ട്ടെ​ടു​പ്പ് വൈ​കു​ക​യും ചെ​യ്തി​രു​ന്നു. വൈ​കു​ന്നേ​രം ഏ​ഴു​വ​രെ​യാ​ണ് വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.

മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവരടക്കമുള്ള നേതാക്കള്‍ രാവിലെ തന്നെ കുടുംബത്തോടൊപ്പമെത്തി വോട്ട് രേഖപ്പെടുത്തി. വോട്ടെടുപ്പിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചെറിയ തോതില്‍ സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആന്തൂരില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി വി.പി. അബ്ദുള്‍ റഷീദിനു നേരെ കൈയേറ്റമുണ്ടായെന്ന് പരാതി ഉയര്‍ന്നു. തിരുവനന്തപുരം കഴക്കൂട്ടം കാട്ടായിക്കോണത്ത് സി.പി.എം.-ബി.ജെ.പി. സംഘര്‍ഷമുണ്ടായി. നാല് ബി.ജെ.പി. പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ബൂത്ത് ഓഫീസുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. എന്‍.ഡി.എ. സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രന്‍ ബൂത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

ഇടുക്കി നെടുങ്കണ്ടത്ത് ഇരട്ട വോട്ട് ചെയ്യാനെത്തിയെന്ന് ആരോപിച്ച് ഒരു സംഘം ആളുകളെ ബി.ജെ.പി. പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചു. തമിഴ്നാട്ടില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മഷി മായ്ക്കുന്നതിനിടെയാണ് ഇവരെ പിടികൂടിയതെന്ന് ബി.ജെ.പി.-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചു. കമ്പംമേട്ടിലെത്തിയ വാഹനത്തിന് നേരെ കല്ലേറുണ്ടായി.