ചൂട് കൂടുന്നു, താപസൂചിക 55ന് മുകളില്‍ ഉയരുമെന്ന് മുന്നറിയിപ്പ്

കോട്ടയം. കേരളത്തിലെ വിവിധ ജില്ലകളില്‍ താപസൂചിക കൂടുന്നു. തൃശൂര്‍, പാലക്കാട്, കോഴിക്കോട്, ജില്ലകളില്‍ താപസൂചിക 55 നു മുകളിലേക്ക് ഉയരുമെന്നാണ് മുന്നറിയിപ്പ്. താപനിലയും അന്തരീക്ഷ ഈര്‍പ്പവും കണക്കിലെടുത്ത് അനുഭവവേദ്യമാകുന്ന ചൂട് കണക്കാക്കുന്നതാണ് താപസൂചിക. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ കാലാവസ്ഥ പഠന റിപ്പോര്‍ട്ടില്‍ കൊല്ലം മുതല്‍ കോഴിക്കോട് വരെ ജില്ലകളില്‍ പകല്‍ താപനില ഗണ്യമായി ഉയരുമെന്നാണ് റിപ്പോര്‍ട്ട്.

ഒറ്റപ്പെട്ട സ്ഥാലങ്ങളില്‍ വേനല്‍ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടന്ന് കാലാവസ്ഥ വകുപ്പും പറയുന്നു. കോഴിക്കോട്, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ താപസൂചിക അപകടകരമായ നിലയില്‍ ഉയരാന്‍ സാധ്യതയുണ്ട്. ഈ പ്രദേശങ്ങളില്‍ 55 ലേക്ക് ഉയരാന്‍ സാധ്യതയുണ്ട്. ഈ സ്ഥലങ്ങളില്‍ പകല്‍ സമയത്ത് നേരിട്ട് വെയില്‍ ഏല്‍ക്കുന്നത് ഒഴിവാക്കണം.

കൊല്ലം മുതല്‍ കോഴിക്കോട് വരെയുള്ള ജില്ലകളില്‍ പകല്‍ താപനില 3നും 38നും ഇടയിലായിരിക്കും. അതേസമയം വേനല്‍ മഴ തുടരും. എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. ഇടിമിന്നലിനും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയുള്ള കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലക്കണമെന്നും മുന്നറിയിപ്പിണ്ട്.