പോലീസിന്റെ മുന്നില്‍ വെച്ച് ഭര്‍ത്താവിനോട് ഭാര്യ ചെയ്തത്

കാഞ്ഞങ്ങാട്: പോലീസിന്റെ മുന്നില്‍ വെച്ച് ഭര്‍ത്താവിനോട് ഭാര്യ ചെയ്തതാണ് ഇപ്പോള്‍ ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. പോലീസ് സ്റ്റേഷന് മുന്നില്‍ മറ്റ് പോലീസ് ഉദ്യോഗസ്ഥര്‍ നോക്കി നില്‍ക്കെ യുവതി ഭര്‍ത്താവിന്റെ മുഖത്ത് ചെരുപ്പ് ഊരി അടിച്ചു. മാത്രമല്ല ഭര്‍ത്താവിനെ യുവതി തെറി വിളിക്കുകയും ചെയ്തതു. സംഭവത്തില്‍ യുവതിക്കെതിരെ പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തു.

എസ് ഐയുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയ്ക്ക് ഇടെയാണ് സംഭവം ഉണ്ടായത്. ആവിക്കര പിഎ ക്വാര്‍ട്ടേഴ്‌സിലെ സിപി ആയിഷ (26)യാണ് ഭര്‍ത്താവ് സിയാബിനെ സ്റ്റേഷനില്‍ വെച്ച് ചെരിപ്പൂരിയടിച്ചത്.

ഇവര്‍ തമ്മിലുള്ള തര്‍ക്കം ഹോസ്ദുര്‍ഗ് എസ് ഐ എന്‍ വി രാഘവന്റെ മുമ്ബാകെ ചര്‍ച്ച ചെയ്യുന്നതിനിടെയാണ് പ്രകോപിതയായ ആയിഷ ഭര്‍ത്താവിനെ തെറി വിളിക്കുകയും ചെരിപ്പൂരി മുഖത്തടിക്കുകയും ചെയ്തത്.ഡ്യൂട്ടിയിലുണ്ടായിരുന്ന പിങ്ക് പട്രോള്‍ ടീമിലെ വനിതാ പോലീസ് ഇവരെ പിടിച്ച് നീക്കുകയീയിരുന്നു. സംഭവത്തില്‍ ആയിഷക്കെതിരെ പോലീസ് സ്വമേധയാ കേസെടുത്തു.

അതേസമയം മറ്റൊരു സംഭവത്തില്‍ ഭാര്യയെ ഭര്‍ത്താവ് തല്ലി ചതച്ചു. ഒടുവില്‍ ബോധം കെട്ടുവീണ ഭാര്യ മരിച്ചുവെന്ന് വിചാരിച്ച് പോലീസിലെത്തി ഭര്‍ത്താവ് കീഴടങ്ങി. ജോലിക്കു പോയ ഭാര്യ തിരിച്ചെത്തിയത് ടീഷര്‍ട്ടും ജീന്‍സും ധരിച്ച്. ഇതു കണ്ട ഭര്‍ത്താവ് യുവതിയെ പൊതിരെ തല്ലി, ഭാര്യ ബോധം കെട്ടുവീണതോടെ മരിച്ചെന്നു കരുതി ഭര്‍ത്താവ് പോലീസില്‍ കീഴടങ്ങി.

സുധീര്‍(32) എന്ന യുവാവാണ് ഭാര്യ ജീന്‍സും ടീഷര്‍ട്ടും ധരിച്ചതിന് മര്‍ദ്ദിച്ചത്. ഭാര്യ ഇത്തരം വേഷങ്ങള്‍ അണിയുന്നതിനോട് സുധീറിന് ഇഷ്ടമുണ്ടായിരുന്നില്ല. എന്നാല്‍ സുധീറിന്റെ ഭാര്യ സുജാതയ്ക്കാകട്ടെ ഇത്തരം വേഷങ്ങളോട് വളരെ പ്രിയമായിരുന്നു. സുജാത ജോലി ചെയ്തിരുന്നത് ഒരു മാളിലാണ്. ഭര്‍ത്താവിന്റെ ഇഷ്ടമില്ലായ്മയൊന്നും കാര്യമാക്കാതെ ഇവര്‍ ജീന്‍സും ടീഷര്‍ട്ടും വാങ്ങി.

ഒരു മാളിലെ ജീവനക്കാരിയാണ് സുജാത. ഭര്‍ത്താവിന്റെ താല്‍പര്യമില്ലായ്മ കാര്യമാക്കാതെ ഒരു ജീന്‍സ് വാങ്ങി ജോലി കഴിഞ്ഞ് വരുമ്‌ബോള്‍ അത് ധരിച്ച് വീട്ടിലെത്തി. ഭാര്യയെ കണ്ട് സുധീര്‍ ആദ്യം അമ്ബരന്നു. പിന്നെ വാക്കേറ്റവും തല്ലുമായി. അടിയേറ്റ് ബോധരഹിതയായ ഭാര്യ മരിച്ചെന്ന് കരുതി യുവാവ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.

ശബ്ദം കേട്ടെത്തിയ അയല്‍വാസികള്‍ സുജാതയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയും ജീവന്‍ രക്ഷിക്കാനുമായി. ഭാര്യയെ മര്‍ദിച്ചതിന്റെ പേരില്‍ സുധീര്‍ പൊലീസ് കസ്റ്റഡിയിലുമായി.