അറയ്ക്കൽ ജോയി | കപ്പൽ ജോയിക്ക് വയനാടിന്റെ കണ്ണീർ മൊഴി

വയനാടിന്റെ പ്രിയങ്കരനും കേരളത്തിലേ ഏറ്റവും വലിയ ഭവനത്തിന്റെ ഉടമയുമായ അറയ്ക്കൽ ജോയി എന്ന കപ്പൽ ജോയിയുടെ മൃതദേഹം വയനാടിലെ മാനന്തവാടിയിൽ എത്തി. മാനന്തവാടിയിലുള്ള അറയ്ക്കൽ പാലസ് എന്ന വലിയ കൊട്ടാര വീട് ഗ്രഹ നാഥനെ കാത്തിരുന്നപ്പോൾ ലഭിച്ചത് അദ്ദേഹത്തിന്റെ ചേതന അറ്റ ശരീരം ആയിരുന്നു.

ജീവ കാരുണ്യ പ്രവർത്തകൻ. ആർക്കും ജാതി മത വ്യത്യാസം ഇല്ലാതെ സഹായം ചെയ്യുന്ന ആൾ. വയനാട് പ്രത്യേകിച്ച് മാനന്തവാടിക്കാരുടെ പ്രിയപ്പെട്ട കപ്പൽ ജോയി ഇനി ഓർമ്മകൾ മാത്രം. മൃതദേഹം എത്തിയപ്പോൾ സാധാരന ഒരു ദിവസം ആയിരുന്നെങ്കിൽ വയനാട്‌ ഇളകി മറിയുമായിരുന്നു. ഒരു പക്ഷേ വയനാട് എം.പി രാഹുൽ ഗാന്ദിയേക്കാൾ ജന പ്രിയനും സഹായിയും ആയിരുന്നു കപ്പൽ ജോയി

ഒരു സഹസ്ര കോടീശ്വരനെ ഒരു നാട് ഇത്ര ബഹുമാനിക്കുന്നത് തന്നെ ചരിത്രം. ജോയി ചെറുപ്പകാലത്ത് തന്നെ പൊലിഞ്ഞ് പോയ ഒരു താരകം ആയിരുന്നു. എന്തൊക്കെ ആയാലും വയനാടിന്റെ ചരിത്രത്തിൽ ജോയിക്ക് ഉള്ള സ്ഥാനം അതി നിർണ്ണായകം തന്നെ ആയിരിക്കും.