ജസ്ന ഗർഭിണി, ബംഗളൂരിൽ- മലയാളി മാധ്യമ പ്രവർത്തകന്റെ റിപോർട്ട്

ജസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ചില വിവരങ്ങൾ കൂടി പുറത്ത് വരുന്നു. കാണാതായ ജസ്ന കർണ്ണാടകത്തിൽ ഉണ്ട് എന്ന് മാത്രമല്ല ഗർഭിണിയും എന്ന് ഇപ്പോൾ വിവരങ്ങൾ പുറത്ത് വരുന്നു.

ഇത് റിപോർട്ട് ചെയ്തിരിക്കുന്നത് കൗമദിയുടെ ഓൺലൈൻ വിഭാഗമായ ബിഗ് ന്യൂസ് റിപോർട്ടർ ബി.വി അരുൺ കുമാറാണ്‌.ജസ്നയെ കർണാടകത്തിൽ കോവിഡ് പരിശോധന നടത്തിയപ്പോൾ കണ്ടെത്തുകയായിരുന്നു എന്നാണ്‌ അരുൺ കുമാർ റിപോർട്ട് ചെയ്യുന്നത്. ഈ റിപോർട്ടറും മലയാളിയാണ്‌. എന്തായാലും വാർത്തകളും കണ്ടെത്തലും ശരിയായി വരട്ടേ. പല വാർത്തകളും ഇത്തരത്തിൽ വരുന്നുണ്ട്. ഈ വാർത്ത എങ്കിലും കുടുംബത്തിനു ഒരു ആശ്വാസം ആകട്ടേ.

ജസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഊഹാ പോഹങ്ങൾ പ്രചരിപ്പിക്കരുത് എന്ന് നിർദ്ദേശം നിലവിൽ ഉണ്ട്. എന്തായാലും നിലവിൽ വന്ന റിപോർട്ടിന്റെയും വെളിപ്പെടുത്തലിന്റെയും വിശദാംശങ്ങൾ എന്തെന്ന് കാത്തിരിക്കാം. ജസ്ന ജീവിച്ചിരിക്കുന്നു എന്നതും ഗർഭിണി എന്നതും അവളേ കാത്തിരിക്കുന്ന ആരിലും ആഹ്ളാദം ഉണ്ടാക്കുന്ന വിവരങ്ങൾ തന്നെയാണ്‌

ജസ്നയെ കർണാടകത്തിൽ കോവിഡ് പരിശോധന നടത്തിയപ്പോൾ കണ്ടെത്തുകയായിരുന്നു എന്നാണ്‌ അരുൺ കുമാർ റിപോർട്ട് ചെയ്യുന്നത്. മലയാളിയായ ഈ ജേണലിസ്റ്റിന്റെ കണ്ടെത്തലുകൾ ശരിയായി വരട്ടേ എന്ന് പ്രാർഥിക്കാം‌. ജസ്നയുമായി ബന്ധപ്പെട്ട ഇപ്പോൾ പുറത്ത് വരുന്ന വിവരങ്ങൾ അന്വേഷണ സംഘവും പരിശോധിച്ച് വരികയാണ്‌. ഒരു ചെറിയ വിവരങ്ങൾ പോലും കേസ് തെളിയിക്കാൻ സഹായകരമാകും എന്ന വിലയിരുത്തലിൽ ആണ്‌ സഘം.