അമിതാഭ് ബച്ചൻ ആശുപത്രിയിൽ; ആൻജിയോപ്ലാസ്റ്റി കഴിഞ്ഞതായി റിപ്പോർട്ട്

മുംബൈ : നടൻ അമിതാഭ് ബച്ചനെ (81) ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്. ദേശീയ മാദ്ധ്യമങ്ങളാണ് വാർത്ത പുറത്തുവിട്ടത്. മുംബൈയിലെ കോകിലാബെൻ ആശുപത്രിയിൽ വെള്ളിയാഴ്ച പുലർച്ചെ അദ്ദേഹത്തെ പ്രവേശിപ്പിച്ചെന്നാണ് വിവരം. കാലിൽ ക്ലോട്ട് സംഭവിക്കുകയും ഇവിടെ ആൻജിയോപ്ലാസ്റ്റി ചെയ്തുവെന്നുമാണ് റിപ്പോർട്ട്.

അതേസമയം അദ്ദേഹത്തിന്റെ ആരോ​ഗ്യനില സംബന്ധിച്ച് ഔദ്യോ​ഗിക വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.