കോതമംഗലം – കുട്ടമ്പുഴ പുഴയിൽ കൗമാരക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി

കോതമംഗലം – കുട്ടമ്പുഴ പുഴയിൽ കൗമാരക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. പിണവൂർകുടി സ്വദേശിയായ പതിനഞ്ചു വയസുള്ള മഹേഷിനെയാണ് പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ പഠനാവശ്യവുമായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റ് തയ്യാറാക്കാൻ മഹേഷ് കുട്ടമ്പുഴയ്ക്ക് പോയിരുന്നു. എന്നാൽ വൈകുന്നേരമായിട്ടും കാണാതായതിനെ തുടർന്ന് വീട്ടുകാർ കുട്ടമ്പുഴ പൊലീസിൽ പരാതി നൽകിയിരുന്നു.

കുട്ടിയെ കാണാതായതിനെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടയിലാണ് ഇന്ന് കുട്ടമ്പുഴ ടൗണിനോട് ചേർന്നുള്ള പുഴയിൽ പതിനഞ്ചുകാരൻ്റെ മൃതദേഹം കണ്ടെത്തിയത്. മരണത്തിനു പിന്നിലുള്ള കാരണം പോലീസ് അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്.