പള്ളിയില്‍ പോയ മകളെ കണാതെ തിരഞ്ഞ് മാതാപിതാക്കള്‍, വിവാഹ വാര്‍ത്ത അറിഞ്ഞ് നെഞ്ച് പൊട്ടി പിതാവ്

വെള്ളരിക്കുണ്ട്: പള്ളിയിലേക്ക് പോയ യുവതിയെ കാണാതായി. സംഭവത്തില്‍ വെള്ളരിക്കുണ്ട് പോലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. വെള്ളരിക്കുണ്ട് പാത്തിക്കര സ്വദേശിയായ യുവിതി രാവിലെ പള്ളിയില്‍ പോയതിന് പിന്നാലെ കാണാതായത്. 7.15നാണ് യുവതി വീട് വിട്ട് ഇറങ്ങിയത്. പാത്തിക്കര തടത്തില്‍ ഹൗസില്‍ ടി.ജെ. ഫിലിപ്പിന്റെ മകള്‍ ലിയ ഫിലിപ്പ് എന്ന 20കാരിയാണ് പള്ളിയിലേക്ക് എന്ന വ്യാജേന വീട് വിട്ട് ഇറങ്ങിയത്.

ഏറെ നേരമായിട്ടും മകള്‍ തിരികെ എത്താതാതിനെ തുടര്‍ന്ന് പിതാവ് വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കിയ. ലിയമോള്‍ ഫിലിപ്പ് പരപ്പ സ്വദേശിയായ പെയിന്റിങ് തൊഴിലാളി നിധിനൊപ്പമുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മാത്രമല്ല ഇവര്‍ വിവാഹിതരായതായി വെള്ളരിക്കുണ്ട് പൊലീസ് യുവതിയുടെ പിതാവിനെ അറിയിക്കുകയായിരുന്നു.

തങ്ങളെ വഞ്ചിച്ച് മകള്‍ വിവാഹം ചെയ്തുവെന്ന വിവരം അറിഞ്ഞ പിതാവ് പൊട്ടിക്കരഞ്ഞാണ് പൊലീസ് സ്റ്റേഷനില്‍ നിന്ന് മടങ്ങിയത്. മകളെ കാണാതിരിക്കുന്ന അമ്മയോട് താന്‍ ഇനി എന്ത് പറയും എന്നൊക്കെ പിതാവ് വിളിച്ചുപറയുന്നുണ്ടായിരുന്നു. പിതാവിന്റെ സങ്കടം കണ്ട ചില പൊലീസുകാരുടെയും കണ്ണ് നിറഞ്ഞു.