പഞ്ചാബില്‍ വാതക ചോര്‍ച്ച, 9 പേര്‍ മരിച്ചു

ലുധിയാന. പഞ്ചാബിലെ ലുധിയാനയില്‍ ഫാക്ടറിയില്‍ നിന്നും ഉണ്ടായ വാതക ചോര്‍ച്ചയെ തുടര്‍ന്ന് ഒമ്പത് പേര്‍ മരിച്ചു. സംഭവത്തില്‍ 11 പേര്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണെന്നാണ് റിപ്പോര്‍ട്ട്. ലുധിയാനയിലെ ഗ്യാസ്പുരയിലണ് സംഭവം. ദേശീയ ദുരന്തനിവാരണ സേന അടക്കം പ്രദേശത്തെത്തിയിട്ടുണ്ട്.

നിരവധി പേര്‍ സ്ഥലത്ത് കുടുങ്ങിക്കിടക്കുന്നതായിട്ടാണ് വിവരം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഞായറാഴ്ച രാവിലെ 7.15ഓടെയാണ് വാതക ചോര്‍ച്ച സംബന്ധിച്ച വിവരം ലഭിച്ചതെന്ന് അഗ്നിശമനസേനാ വൃത്തങ്ങള്‍ പറയുന്നു. തുടര്‍ന്ന് അവിടെ എത്തിയപ്പോള്‍ റോഡ് അരികില്‍ ആളുകള്‍ ബോധം കെട്ട് കടക്കുന്നതാണ് കണ്ടതെന്ന് അഗ്നിശമന സേന പറയുന്നു.

അപകടത്തില്‍ കുട്ടികള്‍ അടക്കം മരിച്ചിട്ടുണ്ടെന്നാണ് വിവരം. സംഭവ സ്ഥലത്തിന്റെ ഒരു കിലോമീറ്റര്‍ പരിധി പോലീസ് സീല്‍ ചെയ്തു. ഈ പ്രദേശത്ത് താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കും.