കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സിദ്ദിഖും ഭാമയും ബിന്ദു പണിക്കരും ഇടവേള ബാബുവും മൊഴിമാറ്റിയതിന് എതിരെ നിരവധി പേര് രംഗത്ത് എത്തിയിരുന്നു.നടിമാരായ റിമ കല്ലിങ്കല്‍,പാര്‍വതി തിരുവോത്ത്,രേവതി തുടങ്ങി നിരവധി താരങ്ങള്‍ ഇവര്‍ക്കെതിരെ രംഗത്തെത്തി.നടി രേവതി സമ്പത്തും ഇവര്‍ക്ക് എതിരെ രംഗത്ത് എത്തിയിരുന്നു.
നടന് സിദ്ദിഖിന്റെ കൂറുമാറ്റം അത്ഭുതപ്പെടുത്തുന്നില്ല.ഒരേ തോണിയിലെ യാത്രക്കാര്‍ക്ക് പരസ്പരം കൈ കൊടുക്കാതെ മുന്നോട്ട് പോകാനാകുന്നത് എങ്ങനെയാണ്.ഭാമയും ബിന്ദു പണിക്കരും ഇതൊരു ഒറ്റയാള്‍ പോരാട്ടമാണെന്നാണോ ഇതുവരെ കരുതിയത് എന്നറിയില്ല.നിങ്ങളും ഞാനും ഓരോ സ്ത്രീകളും അടങ്ങുന്ന സമൂഹത്തിന്റെ നീതിക്കായുള്ള പോരാട്ടം കൂടിയാണ് ഈ പോരാട്ടം.പൊരുതുന്ന ആ നടിയെ മാത്രം ഒറ്റയ്ക്കാക്കി സ്വന്തം കാര്യം നോക്കി തിരികെ വരാന്‍ നിങ്ങള്‍ക്ക് എങ്ങനെയാണ് സാധിക്കുന്നത്-രേവതി കുറിച്ചിരുന്നു.ഇതിന് പിന്നാലെ രേവതി സമ്പത്തിനെതിരെ വന്‍ സൈബര്‍ ആക്രമണമാണ് ഉണ്ടാകുന്നത്.ഇക്കാര്യവും വെളിപ്പെടുത്തി നടി ഫേസ്ബുക്കിലെത്തി.രേവതിയുടെ കുറിപ്പ്,പ്രതീക്ഷിച്ചത് പോലെ,ഗുണ്ടകള്‍ അവരുടെ പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ട് തുടങ്ങിയിട്ടുണ്ട്.’രേവതി സമ്പത്ത്’എന്ന വിക്കിപീഡിയ പേജ് അടിച്ചു കളഞ്ഞിട്ടുണ്ട്.ചേട്ടന് ഫാന്‍സ് അണ്ണന് ഫാന്‍സ് തുടങ്ങി ഇനീപ്പോ ഏതു മറ്റേവന്മാരാണ് ഇതിനൊക്കെ പുറകിലെങ്കിലും നിങ്ങളോട് എനിക്ക് സഹതാപം മാത്രേ ഉള്ളൂ കാരണം,പേജ് അടിച്ചു കളഞ്ഞാലും എന്റെ ശബ്ദം നിങ്ങള്‍ക്ക് അടിച്ചമര്‍ത്താന്‍ സാധിക്കില്ല എന്ന് മനസിലാക്കണം.മരണം വരെ എനിക്ക് പറയാനുള്ളത് പറഞ്ഞു കൊണ്ടിരിക്കും.കൂടി പോയാല്‍ നിയൊക്കെ അങ്ങ് കൊല്ലും അത്ര അല്ലെ ഉള്ളൂ.തിരുവനന്തപുരം ആണ് താമസം വരൂ.കാത്തിരിക്കുന്നു.