മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഭാവന.തെന്നിന്ത്യന്‍ സിനിമകളില്‍ തിരക്കേറിയിരിക്കെയാണ് നടി വിവാഹിതയായത്.കന്നട സിനിമ നിര്‍മാതാവും ബിസിനസുകാരനുമായ നവീനാണ് ഭാവനയുടെ കഴുത്തില്‍ മിന്നു കെട്ടിയത്.അഞ്ച് വര്‍ഷത്തെ സൗഹൃദം പ്രണയത്തില്‍ കലാശിക്കുകയും.പ്രണയം പിന്നീട് വിവാഹത്തില്‍ എത്തുകയുമായിരുന്നു.സോഷ്യല്‍ മീഡിയകളിലും സജീവമാണ് ഭാവന.ഇന്‍സ്റ്റഗ്രാമിലൂടെ തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും ഒക്കെ നടി പങ്കുവെയ്ക്കാറുണ്ട്.ഇപ്പോള്‍ പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് നടി.പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഇന്‍സ്റ്റഗ്രാമില്‍ നടി കുറിച്ച വാക്കുകളാണ് ഏറെ ശ്രദ്ധേയമാകുന്നത്.ക്രൂരമായ ലോകത്തില്‍ നിന്നുള്ള കവചമാണ് സന്തോഷകരമായ ആത്മാവ് എന്നാണ് ചിത്രം പങ്കുവെച്ച് നടി കുറിച്ചത്.മഞ്ഞ നിറത്തിലുള്ള സല്‍വാറില്‍ അതീവ സുന്ദരിയായിട്ടാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
വിവാഹശേഷം ഭര്‍ത്താവ് നവീനൊപ്പം ബംഗളുരുവില്‍ താമസമാക്കിയ ഭാവന ഇപ്പോള്‍ അഭിനയത്തില്‍ അത്ര സജീവമല്ല.ഒമ്പത് വര്‍ഷങ്ങള്‍ക്കു മുമ്പ് റോമിയോ എന്ന കന്നഡ ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് ഇരുവരും പരിചയപ്പെടുന്നത്.റോമിയോയുടെ നിര്‍മ്മാതാക്കളില്‍ ഒരാളായിരുന്നു നവീന്‍.ഭര്‍ത്താവ് നവീനൊപ്പം ബാംഗ്ലൂരിലാണ് ഭാവന.2018 ജനുവരി 22 നായിരുന്നു കന്നഡ സിനിമ നിര്‍മാതാവും ബിസിനസുകാരനുമായ നവീനുമായുള്ള ഭാവനയുടെ വിവാഹം.അഞ്ചു വര്‍ഷത്തെ സൗഹൃദത്തിനും പ്രണയത്തിനും ഒടുവിലാണ് ഭാവനയും നവീനും വിവാഹിതരായത്.ആന്ധ്ര സ്വദേശിയായ നവീന്‍ സകുടുംബം ബാംഗ്ലൂരിലാണ് താമസം.സമൂഹമാധ്യമങ്ങളിലൂടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.വിവാഹ ശേഷം സുഹൃത്തുക്കള്‍ക്കൊപ്പമുളള ചിത്രങ്ങളും ഭാവന പങ്കുവെച്ചിരുന്നു.നടിയുടെ മിക്ക ഫോട്ടോ ഷൂട്ട് ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തിരുന്നു.അടുത്തിടെ ടെലിവിഷന്‍ ഷോകളിലും നടി പങ്കെടുത്തിരുന്നു.