സിംഗിൾ ജീവിതവും ഡിപ്രഷനും, മഞ്ജരി തുറന്നു പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് മഞ്ജരി.നിരവധി ഗാനങ്ങളിലൂടെ മധുര ശബ്ദമായി ആസ്വാദകരുടെ ഉള്ളിൽ കടന്നുകൂടിയ ഗായിക.താരത്തിന്റെ വ്യക്തിജീവിതം പലപ്രാവശ്യം മാറിമറിഞ്ഞപ്പോഴും താരത്തെ പിടിച്ചു നിർത്തിയത് ആ സംഗീത ജീവിതമായിരുന്നു.‌ഇപ്പോൾ ഇതാ തനിക്ക് ഉണ്ടാകുന്ന ഡിപ്രഷൻ എങ്ങനെ പരിഹരിക്കുമെന്നതിന് മറുപടി പറയുകയാണ് ഗായിക മഞ്ജരി. വിഷമം വരുമ്പോൾ താൻ കാണുന്ന മലയാള സിനിമകളെക്കുറിച്ചും ഒരു മാഗസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവേ മഞ്ജരി വ്യക്തമാക്കുന്നു.

ഡിപ്രഷൻ വരുമ്പോൾ ഞാൻ ഷോപ്പിംഗിന് പോകാറുണ്ട്. സിനിമ കാണാറുണ്ട്. ഷോപ്പിംഗ്‌ താൽക്കാലിക ആശ്വാസമാണ്. അത് പോലെ മഴയുടെ ചില ഗാനങ്ങൾ കേൾക്കും. അത് പോലെ ഡാൻസ് ചെയ്യും. ഡിപ്രഷൻ വരുമ്പോൾ ഞാൻ കോമഡി സിനിമകളും കാണും. എന്നിട്ട് ഇരുന്ന് ചിരിക്കും. ഹ്യൂമർ പറയാൻ ഇഷ്ടപ്പെടുന്നതും ഹ്യൂമർ സിനിമകൾ ഇഷ്ടപ്പെടുന്ന ആളാണ് ഞാൻ. ശരിക്കും ഞാൻ കിലുക്കാംപെട്ടിയിലെ പോലെ സംസാരിക്കുന്ന ആളാണ്. പക്ഷേ പലരും പറയും മഞ്ജരി അധികം സംസാരിക്കില്ലെന്ന്. എന്റെ അടുത്ത സുഹൃത്തുക്കൾക്ക്‌ മാത്രമേ അതറിയുകയുള്ളൂ.

സലിം കുമാറിന്റെയും, ഇന്നസെന്റ് അങ്കിളിന്റെയുമൊക്കെ മുഖം സ്ക്രീനിൽ കാണുമ്പോഴേ ഒരു സന്തോഷമാണ്. വിഷമം വരുമ്പോൾ ഞാൻ കാണുന്ന ചില സിനിമകളാണ് ‘കിളിച്ചുണ്ടൻ മാമ്പഴവും’, ‘സിഐഡി മൂസ’യും ‘ചൈന ടൌണും’, ‘പാണ്ടിപ്പട’യുമെല്ലാം. ഡ്രൈവ് ചെയ്യാനും കാറുകളോടും വല്ലാത്ത പ്രേമമാണ്. ഇപ്പോൾ കയ്യിൽ ഇരിക്കുന്ന കാർ സ്കോഡയാണ്. വാങ്ങാൻ ആഗ്രഹമുള്ള കാർ ലാൻഡ് റോവറാണ്. കോവിഡ് പോകാതെ അതൊന്നും നടക്കില്ല’. മഞ്ജരി പറയുന്നു.

ഒരുപാട് വർഷങ്ങളായി ഞാൻ സിംഗിളായി ജീവിക്കുകയാണ്.ഞാൻ ഇപ്പോൾ വളരെയധികം ഹാപ്പിയാണ്.അമ്മയുമൊത്ത് തിരുവനന്തപുരത്ത് ഫ്‌ളാറ്റിൽ താമസിക്കുന്നു.എനിക്ക് ഇഷ്ടമുള്ള കാര്യങ്ങളെല്ലാം ചെയ്യുന്നു.ജീവിതത്തെ വളരെ പോസിറ്റീവായി കാണുന്നരാളാണ് ഞാൻ.ഞാനിപ്പോൾ പുതിയ ജീവിതം ജീവിക്കുന്നതിന്റെ തിരക്കിലാണ്.നെഗറ്റിവിറ്റികളെ തലയിൽ എടുത്തുവയ്ക്കാൻ വയ്യ.ആകെയുള്ള ഒറ്റ ജീവിതം അടിപൊളിയായി ജീവിക്കട്ടെ എന്നുമാണ് മഞ്ജരി പറയുന്നത്.

മാറ്റങ്ങൾ ഇഷ്ടപ്പെടാത്തവരായി ആരാണ് ഉള്ളത് എനിക്കുണ്ടായ മാറ്റം ഞാൻ ആരെയെങ്കിലും കാണിക്കാനോ, അഭിനയിക്കാനോ, മോഡലിംഗിനോ അല്ല. അതെന്റെ സന്തോഷത്തിനാണ് ഞാൻ ചെയ്തത്.എന്നെ അടുത്തറിയുന്നവർക്ക് അറിയാം ഞാനെങ്ങനെയുള്ള ആളാണെന്ന്.മസ്‌കറ്റിലായിരുന്നു ഞാൻ പഠിച്ചതെല്ലാം.എന്റെ അപ്പോഴെത്തെയും ഇപ്പോഴെത്തെയും ആകെയുള്ള കൂട്ടുകാർ അച്ഛൻ ബാബു രാജേന്ദ്രനും അമ്മ ഡോ.ലതയുമാണ്.മസ്‌കറ്റിൽ ബിസിനസാണ് അച്ഛന്.അമ്മ പുറത്തു പോലും പോവാറില്ല.അതുകൊണ്ട് തന്നെ സ്റ്റെലിഷ് കാര്യങ്ങൾ എനിക്ക് പറഞ്ഞു തരാൻ പോലും ആരുമില്ലെന്നും മഞ്ജരി പറയുന്നു.