മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനു ജോസഫ്. മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും തിളങ്ങി നില്‍ക്കുകയാണ് താരം. വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ പലപ്പോഴും കേള്‍ക്കേണ്ടി വന്നിട്ടുള്ള നടിയാണ് അനു. ഇപ്പോള്‍ എന്നാണ് വിവാഹം എന്ന ചോദ്യത്തിന് നടി നല്കിയ മറുപടിയാണ് ശ്രദ്ധേയമാകുന്നത്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം.
അനു ജോസഫിന്റെ വാക്കുകള്‍ ഇങ്ങനെ, ‘ഞാന്‍ ഒരിക്കലും കല്യാണം കഴിക്കുന്നില്ല എന്നൊന്നും പറയില്ല. ചിലപ്പോള്‍ ഉടന്‍ ഉണ്ടാവും. ചിലപ്പോള്‍ കുറച്ച് കഴിഞ്ഞിട്ട് ഉണ്ടാവും. അതുമല്ലെങ്കില്‍ ആരോടും പറയാതെ കെട്ടും’. ചുരുക്കി പറഞ്ഞാല്‍ തന്റെ വിവാഹം എന്തായിരിയ്ക്കും എങ്ങിനെയായിരിയ്ക്കും എന്ന് എനിക്ക് തന്നെ അറിയാത്ത ഭാവത്തിലാണ്.
എന്താണ് ഭാവി വരനെ കുറിച്ചുള്ള അങ്ങനെ പ്രത്യേകിച്ച് സങ്കല്പം ഒന്നുമില്ല. നമ്മളെ മനസ്സിലാക്കുന്ന ആളായിരിയ്ക്കണം. സമാധാനം ഉണ്ടാവണം. ഞാനായിട്ട് അങ്ങോട്ട് ഒരു പ്രശ്നത്തിനും പോവില്ല. എന്ന് പറഞ്ഞാല്‍, ഒരു വ്യക്തി എന്ന നിലയില്‍ അദ്ദേഹത്തിനുള്ള സ്വാതന്ത്രത്തിലൊന്നും ഞാന്‍ ഇടപെടില്ല. മറിച്ച് എനിക്കും ആ സ്വാതന്ത്ര്യം നല്‍കണം.
എന്റെ ലൈഫ് പാര്‍ട്ണര്‍ ആരാണോ, അദ്ദേഹം തന്നെയായിരിയ്ക്കും എന്റെ ഏറ്റവും അടുത്ത സുഹൃത്ത്. അങ്ങനെ ഒരാള്‍ ജീവിതത്തില്‍ വരണം എന്ന് മാത്രമേ ഞാന്‍ ആഗ്രഹിയ്ക്കുന്നുള്ളൂ. ആ ആളിനോട് ലോകത്തിന് കീഴിലുള്ള എന്ത് കാര്യത്തെ കുറിച്ചും എനിക്ക് പറയാന്‍ കഴിയണം.. ഭയമില്ലാതെ. മറച്ചു വയ്ക്കാതെ സംസാരിക്കാന്‍ പറ്റുന്ന ആളായിരിക്കണം എന്റെ ജീവിത പങ്കാളി.