വിനോദയാത്രയ്ക്ക് പോയ കുട്ടികള്‍ ഓടുന്ന ബസിന്റെ ഗിയര്‍മാറ്റി മാറ്റി കളിച്ച സംഭവത്തില്‍ ഡൈവര്‍ക്കെതിരെ പൊലീസ് നടപടിയെടുത്തിരുന്നു. വയനാട് കല്‍പ്പറ്റ സ്വദേശിയായ എം. ഷാജി എന്നയാളുടെ ലൈസന്‍സ് ആറ് മാസത്തേക്കാണ് സസ്പെന്‍ഡ് ചെയ്തത്. ഇതിന് പിന്നാലെ മറ്റൊരു ഡൈവറുടെയും ലൈസന്‍സ് മോട്ടോര്‍ വാഹനവകുപ്പ് റദ്ദ് ചെയ്തിരിക്കുകയാണ്. പാട്ടുപാടി വണ്ടിയോടിച്ച ഡൈവര്ക്കെതിരെയാണ് ഇപ്പോള്‍ നടപടിയെടുത്തിരിക്കുന്നത്. കേരള പൊലീസ് ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
‘ഗിയര്‍ ഡ്രൈവറുടെ ലൈസന്‍സ് പോയതിനു പിന്നാലെ ഗാനമേള ഡ്രൈവറുടെ ലൈസന്‍സും പോയിട്ടുണ്ട്’ എന്ന കുറിപ്പോടെ ഡ്രൈവര്‍ പാട്ടുപാടി വണ്ടിയോടിക്കുന്ന വീഡിയോ പങ്കുവച്ചാണ് പൊലീസ് രംഗത്തെത്തിയത്. ഇത്തരം പ്രവണതകള്‍ക്കെതിരെയുള്ള ശക്തമായ മുന്നറിയിപ്പ് കൂടിയാണ് ട്രോളിലൂടെ പൊലീസ് നല്‍കുന്നത്. ഗോവയിലേക്കുള്ള ടൂറിനിടെ വിദ്യാര്‍ത്ഥിനികള്‍ ഗിയര്‍ മാറ്റിയതിനെ തുടര്‍ന്നാണ് എം. ഷാജി റദ്ദാക്കിയത്.
ഡ്രൈവിംഗ് സീറ്റിലിരുന്ന് ഷാജി ബസോടിക്കുമ്ബോള് ഗിയര്‍ മാറ്റുന്നത് കാബിനില്‍ കയറിയ പെണ്‍കുട്ടികളാണ്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ആരോ പകര്‍ത്തുകയും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്ക് അയച്ചു കൊടുക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് നടപടിയെടുത്തത്.
https://www.facebook.com/keralapolice/videos/2975496865793920/