16കാരൻ ഹരിനാരായണനുവേണ്ടി സെൽവിൻറെ ഹൃദയം കൊച്ചിയിലേക്ക് പറന്നെത്തും

എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിലുള്ള 16കാരൻ ഹരിനാരയണനു വേണ്ടി തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച രോഗിയുടെ ഹൃദയം ഇന്ന് രാവിലെ ഹെലികോപ്റ്ററിൽ കൊച്ചിയിലേക്ക് എത്തിക്കും.

തിരുവനന്തപുരം കിംസ്‌ ആശുപത്രിയിൽ മസ്‌തിഷ്‌ക മരണം സംഭവിച്ച 36കാരൻ സെൽവിൻറെ ഹൃദയമാണ് കൊച്ചിയിൽ ചികിത്സയിലുള്ള ഹരിനാരായണന് വേണ്ടി എത്തിക്കുന്നത്. ആശുപത്രി അധികൃതരുടെ അഭ്യർഥന പ്രകാരം മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടാണ് ഹൃദയം ഹെലികോപ്റ്ററിൽ കൊച്ചിയിൽ എത്തിക്കാൻ വഴിയൊരുക്കിയത്.